പുതിയ അധ്യയനവർഷത്തിൽ യുകെയിൽ മകനെ സ്കൂളിൽ വിടുന്ന ഫോട്ടോ പങ്കുവച്ച് മനോജ് കെ ജയൻ | Manoj K Jayan

പുതിയ അധ്യയനവർഷത്തിൽ അറിവിന്റെ ലോകത്തേക്ക് ചുവടുവയ്ക്കുന്ന കുരുന്നുകൾക്ക് ആശംസകളും നേർന്നു താരം
Manoj K Jayan
Published on

പുതിയ അധ്യയനവർഷത്തിൽ അറിവിന്റെ ലോകത്തേക്ക് ചുവടുവയ്ക്കുന്ന കുരുന്നുകൾക്ക് ആശംസകളുമായി നടൻ മനോജ് കെ ജയൻ. മകനെ സ്കൂളിൽ കൊണ്ടുവിടുന്ന വിഡിയോയോടൊപ്പമാണ് മനോജ് കെ. ജയൻ കുട്ടികൾക്ക് ആശംസയുമായി എത്തിയത്.

‘‘നാട്ടിൽ ഇന്ന് സ്കൂ‌ൾ തുറന്ന് പുതിയ അധ്യയനവർഷം ആരംഭിക്കുമ്പോൾ എല്ലാ പ്രിയപ്പെട്ട കൺമണിപൂക്കൾക്കും കണ്ണാടി പൂക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. ഒപ്പം മാതാപിതാക്കൾക്കും അധ്യാപകർക്കും. നിങ്ങളുടെ കനവിലെ ചിറകുമായി അവർ പറന്നുയരട്ടെ.’’– മനോജ് കെ ജയൻ കുറിച്ചു.

യുകെയിൽ എയിൽസ്ബറി ഗ്രാമർ സ്കൂളിൽ ഏഴാം ക്ലാസ്സിലാണ് നടൻ മനോജ് കെ. ജയന്റെയും ആശയുടെയും മകൻ അമൃത് പഠിക്കുന്നത്. അമൃതിന് ഇംഗ്ലണ്ടിലെ പ്രശസ്തമായ ഗ്രാമർ സ്കൂളിൽ പ്രവേശനം ലഭിച്ചതിലുള്ള സന്തോഷം മനോജ് കെ.ജയൻ മുൻപ് പങ്കുവച്ചിരുന്നു. സ്വന്തം പ്രയത്നം കൊണ്ടാണ് അമൃത് സ്കൂളിലേക്കുള്ള പ്രവേശനം നേടിയെടുത്തതെന്ന് മനോജ് പറഞ്ഞു. ഉയർന്ന അക്കാദമിക നിലവാരമുള്ള സ്കൂളാണ് ഇംഗ്ലണ്ടിലെ ഗ്രാമർ സ്കൂൾ. മകന്റെ പഠന സൗകര്യങ്ങൾക്കുവേണ്ടി ആശയും മകനും ഇംഗ്ലണ്ടിലാണ് താമസം.

Related Stories

No stories found.
Times Kerala
timeskerala.com