കൊച്ചി : മഞ്ഞുമ്മൽ ബോയ്സ് സിനിമ സംബന്ധിച്ചുള്ള സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളെ സഹായിച്ചെന്ന് ആരോപണവിധേയനായ മരട് എസ് ഐയ്ക്ക് സ്ഥലംമാറ്റം ലഭിച്ചു. (Manjummel Boys financial fraud case )
എറണാകുളം വെസ്റ്റ് ട്രാഫിക് സ്റ്റേഷനിലേക്ക് സ്ഥലംമാറ്റിയത് എസ് ഐ കെ കെ സജീഷിനെയാണ്. നടൻ സൗബിൻ ഷാഹിറടക്കം ഉൾപ്പെട്ട കേസിലെ ബാങ്ക് ഇടപാടുകളുടെ പ്രധാന രേഖകൾ ഫയലിൽ നിന്നും എടുത്തു മാറ്റിയതിനാണ് നടപടി ഉണ്ടായത്.
ഡി സി പി ഫയൽ വിളിച്ചുവരുത്തി പരിശോധിച്ചപ്പോഴാണ് ക്രമക്കേട് പുറത്തായത്.