‘നാല് കുട്ടി അതിലൊരു കുട്ടി മമ്മുക്കുട്ടി’, ശിശുദിനത്തിൽ സ്പെഷ്യൽ ഫോട്ടോയുമായി താരം | Mamooty

‘നാല് കുട്ടി അതിലൊരു കുട്ടി മമ്മുക്കുട്ടി’, ശിശുദിനത്തിൽ സ്പെഷ്യൽ ഫോട്ടോയുമായി താരം | Mamooty
Published on

ശിശുദിനത്തിൽ സ്പെഷ്യൽ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി(Mamooty). മൂന്നു കുട്ടികൾക്കൊപ്പം ഫോണിൽ ഫോട്ടോ എടുക്കാനുള്ള ശ്രമത്തിലാണ് നമ്മുടേ സ്വന്തം മമ്മുക്ക. ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം നിമിഷനേരംകൊണ്ട് ആരാധകർ ഏറ്റെടുത്തു. നിരവധി പേരാണ് ശിശുദിനാശംസകളുമായി രംഗത്തെത്തുന്നത്.

'നാലുകുട്ടികൾ', 'ഇതിലേതാ കുട്ടി', 'നാല് കുട്ടി അതിലൊരു കുട്ടി മമ്മുക്കുട്ടി', 'കുഞ്ഞുങ്ങളുടെ മനസുള്ള ഇമ്മിണി വലിയൊരാൾ' തുടങ്ങിയ രസകരമായ കമന്റുകളും ഫോട്ടോയ്ക്ക് താഴെ വരുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ് താരം. താരം പങ്കുവെക്കുന്ന ഫോട്ടോകൾ നിമിഷ നേരംകൊണ്ടുതന്നെ തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com