വോട്ടർ പട്ടികയിൽ പേരില്ല, മമ്മൂട്ടി ഇത്തവണ വോട്ട് ചെയ്തില്ല | voter list

പനമ്പിള്ളി നഗറിൽ നിന്ന് എളംകുളത്തേക്ക് താമസം മാറിയതോടെയാണ് വോട്ടർ പട്ടികയിൽ നിന്ന് മമ്മൂട്ടിയുടെ പേര് ഇല്ലാതായത്.
Mammootty
Updated on

കൊച്ചി: വോട്ടർ പട്ടികയിൽ പേരില്ല. നടൻ മമ്മൂട്ടിക്ക് ഇത്തവണയും വോട്ട് ചെയ്യാനായില്ല. 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിലും ഇതേ കാരണത്താൽ മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയിരുന്നില്ല. പനമ്പിള്ളി നഗറിൽ നിന്ന് എളംകുളത്തേക്ക് താമസം മാറിയതോടെയാണ് വോട്ടർ പട്ടികയിൽ നിന്ന് മമ്മൂട്ടിയുടെ പേര് ഇല്ലാതായത്.

എന്നാൽ, 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും താരം വോട്ടു രേഖപ്പെടുത്തിയിരുന്നു. മമ്മൂട്ടി- മോഹൻലാൽ കോമ്പോയിൽ ഒരുങ്ങുന്ന പാട്രിയറ്റിന്‍റെ ഷൂട്ടിങ് നടക്കുന്നതിനാൽ ‌മമ്മൂട്ടി കൊച്ചിയിൽ തന്നെയുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com