മമ്മൂട്ടിയുടെ 'മായാവി' റീ റിലീസിന്; ആവേശത്തോടെ ആരാധകർ | Mayavi

4K ഡോൾബി അറ്റ്‍മോസിലാണ് സിനിമ വീണ്ടുമെത്തുക.
Mayavi
Published on

'അമര'ത്തിന് പിന്നാലെ മമ്മൂട്ടിയുടെ മറ്റൊരു ഹിറ്റ് ചിത്രം കൂടി റീ റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഷാഫി സംവിധാനം ചെയ്ത കോമഡി ചിത്രം 'മായാവി' ആണ് വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നത്. 4K ഡോൾബി അറ്റ്‍മോസിലാണ് സിനിമ വീണ്ടുമെത്തുന്നതെന്നാണ് വിവരം.

'മായാവി'യുടെ നിർമാതാക്കളായ വൈശാഖ സിനിമയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ റീ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മുന്‍പ് റീ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രങ്ങളുടെ പരാജയത്തിൽ നിരാശരായ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് ഈ വാർത്ത. സലിം കുമാർ, സുരാജ് വെഞ്ഞാറമൂട്, ഗോപിക, സായി കുമാർ തുടങ്ങി വലിയ താര നിര തന്നെ സിനിമയിലുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com