
മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് 'കളങ്കാവല്‍'. ജിതിന്‍ കെ ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രമോഷൻ പോസ്റ്ററുകള്‍ തിയറ്ററുകളിലടക്കം പതിപ്പിച്ച് തുടങ്ങി. കളങ്കാവല്‍ റിലീസിന് തയ്യാറെടുക്കുന്നു എന്നാണ് സിനിമാ അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിലീസ് തീയതിക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
മമ്മൂട്ടിയുടെ വേറിട്ട ഒരു വേഷപ്പകര്‍ച്ച ചിത്രത്തില്‍ കാണാനാകും എന്നാണ് പ്രതീക്ഷ. നിഗൂഢമായ ഒരു ചിരിയോടെയുള്ള മമ്മൂട്ടിയുടെ ഫോട്ടോയാണ് പോസ്റ്ററുകളില്‍ നിറയുന്നത്. എന്തായിരിക്കും മമ്മൂട്ടിയുടെ കഥാപാത്രമെന്നതിനെ കുറിച്ചാണ് ആരാധകരുടെ ചര്‍ച്ച.
തെക്കന്‍ കേരളത്തിലെ ഭദ്രകാളീക്ഷേത്രത്തിലെ ഉത്സവച്ചടങ്ങുകളെ പറയുന്ന പേരാണ് കളങ്കാവല്‍. എന്നാല്‍ അതുമായി ചിത്രത്തിന് ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. ജിതിന്‍ കെ ജോസും വിഷ്‍ണു ശ്രീകുമാറുമാണ് ചിത്രത്തിന്‍റെ രചന.