
ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ബസൂക്ക ഏപ്രിൽ 10 ന് റിലീസിന് ഒരുങ്ങുന്നു. ആക്ഷൻ ത്രില്ലർ സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ടീസർ മമ്മൂട്ടി ആരാധകർ ഏറ്റെടുത്തിരുന്നു. ആദ്യം ഫെബ്രുവരി 14ന് വാലന്റൈൻസ് ഡേയ്ക്ക് റിലീസ് ചെയ്യും എന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റി.
പിന്നീട് മോഹൻലാലിന്റെ എമ്പുരാനൊപ്പം ബസൂക്ക ക്ലാഷ് റിലീസ് ചെയ്യും എന്ന് സമൂഹ മാധ്യമത്തിൽ ചർച്ചകളുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അണിയറപ്രവർത്തകരും മമ്മൂട്ടിയും സോഷ്യൽ അക്കൗണ്ടുകളിലൂടെ ചിത്രത്തിന്റെ ഔദ്യോഗിക റീലിസ് തീയതി ഏപ്രിൽ 10 ആണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
സിനിമയിൽ മമ്മൂട്ടിക്കൊപ്പം ഗൗതം മേനോൻ, ജഗദീഷ്, ഷൈൻ ടോം ചാക്കോ, ഭാമ അരുൺ, ഐശ്വര്യ മേനോൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.