മമ്മൂട്ടി വീണ്ടും അഭിനയരംഗത്തേക്ക്; തിരിച്ചുവരവ് മഹേഷ് നാരായണൻ്റെ 'പേട്രിയറ്റ്' എന്ന ചിത്രത്തിലൂടെ | Patriot

ഇക്കര്യം ആൻ്റോ ജോസഫ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു
Patriot
Published on

ഇടവേള കഴിഞ്ഞു മമ്മൂട്ടി വീണ്ടും അഭിനയത്തിലേക്ക് തിരികെയെത്തുന്നു. മഹേഷ് നാരായണൻ്റെ പേട്രിയറ്റ് എന്ന ബിഗ് ബജറ്റ് ചിത്രത്തിലേക്കാണ് മമ്മൂട്ടിയുടെ തിരിച്ചുവരവ്. ഇക്കാര്യം സിനിമയുടെ നിർമ്മാതാവായ ആൻ്റോ ജോസഫ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. രോഗബാധയെ തുടർന്ന് മാസങ്ങളായി അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു മമ്മൂട്ടി.

"പ്രിയപ്പെട്ട മമ്മൂക്ക വരുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തുടർന്ന് അഭിനയിക്കുവാൻ ഒക്ടോബർ ഒന്നുമുതൽ. ചെറിയൊരു ഇടവേളയായിരുന്നു ഇത്രയും കാലം എന്നുമാത്രമേ കരുതുന്നുള്ളൂ. അപ്രതീക്ഷിതമായി വന്ന ആ ഇടവേള ലോകമെങ്ങുമുള്ളവരുടെ പ്രാർത്ഥനകളുടെയും മനസ്സാന്നിധ്യത്തിന്റെയും ബലത്തിൽ അതിജീവിച്ചു. മമ്മുക്ക ഹൈദ്രാബാദ് ഷെഡ്യൂളിൽ ജോയിൻ ചെയ്യും. പ്രാർത്ഥനകളിൽ കൂട്ടുവന്നവർക്കും, ഉലഞ്ഞപ്പോൾ തുണയായവർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും." - ആൻ്റോ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.

മമ്മൂട്ടിയ്ക്കൊപ്പം മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻ താര തുടങ്ങി വൻ താരനിര അഭിനയിക്കുന്ന ബിഗ് ബജറ്റ് സിനിമയാണ് പേട്രിയറ്റ്. 16 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും ബിഗ് സ്ക്രീനിൽ ഒരുമിക്കുന്നത്. ഹരികൃഷ്ണൻസ് എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടി – മോഹൻലാൽ – കുഞ്ചാക്കോ ബോബൻ എന്നിവർ ഒരുമിക്കുന്ന സിനിമ കൂടിയാണിത്.

Related Stories

No stories found.
Times Kerala
timeskerala.com