മമ്മൂട്ടി നെഗറ്റീവ് വേഷത്തിലെത്തുന്ന 'കളങ്കാവൽ' ഉടൻ | Kalankaval

ജൂണിൽ സിനിമ റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ട്, ആഗസ്റ്റിൽ എത്തുമെന്ന് പ്രതീക്ഷ
Kalankaval
Published on

ജിതിൻ ജെ ജോസ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് 'കളങ്കാവൽ'. ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് വേഷത്തിലെത്തുന്നുവെന്ന പ്രെത്യേകതയും ഉണ്ട്. ഇപ്പോഴിതാ സിനിമയുടെ റിലീസ് ഡേറ്റിനെ സംബന്ധിച്ചുള്ള സൂചനകളും പുറത്തു വിട്ടിരിക്കുകയാണ്.

ജൂണിൽ സിനിമ റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകളെങ്കിൽ സിനിമയുടെ റിലീസിനായി കുറച്ചുകൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് പുതിയ വിവരം. ഓ​ഗസ്റ്റിലാകും റിലീസെന്നും പറയപ്പെടുന്നു. ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിവരങ്ങൾ വരേണ്ടിയിരിക്കുന്നു.

നിരവധി യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കളങ്കാവൽ ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ ജിതിൻ കെ ജോസ്.

Related Stories

No stories found.
Times Kerala
timeskerala.com