

മമ്മൂട്ടി നായകനായി ഏറ്റവും അവസാനം റിലീസ് ചെയ്ത 'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്' എന്ന സിനിമയിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. ഈ രാത്രി എന്ന് ആരംഭിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ്, തിരുമാലി, സത്യപ്രകാശ്, പവിത്ര ചാരി എന്നിവർ ചേർന്നാണ്. തിരുമാലി, വിനായക് ശശികുമാർ എന്നിവർ ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്.
ജനുവരി 23നാണ് 'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്' തിയറ്ററുകളിൽ റിലീസ് ചെയ്തത്. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡൊമനിക് എന്ന ഡിറ്റക്റ്റീവ് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഗൗതം വസുദേവ് മേനോന്‍റെ ആദ്യ മലയാളം ചിത്രമാണ് 'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്'. ചിത്രത്തിന്റേതായി നേരത്തെ റിലീസ് ചെയ്ത പോസ്റ്ററുകളിലും ടീസറും ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.