താര സംഘടനയായ അമ്മയുടെ പുതിയ നേതൃത്വത്തിന് ആശംസകളുമായി മമ്മൂട്ടി |Mammootty

പുതുതായി തിരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചു.
mammootty
Published on

കൊച്ചി : താര സംഘടനയായ അമ്മയുടെ പുതിയ നേതൃത്വത്തിന് ആശംസകളുമായി നടൻ മമ്മൂട്ടി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചു. സംഘടനയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്ന് നടൻ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു. മമ്മൂട്ടി ഇക്കുറി വോട്ട് ചെയ്യാന്‍ എത്തിയിരുന്നില്ല.

അമ്മയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് നടി ശ്വേതാ മേനോനായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്. ദേവനായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. ശ്വേത 159 വോട്ടുകള്‍ നേടിയപ്പോള്‍ ദേവന് നേടാനായത് 132 വോട്ടുകള്‍ മാത്രമായിരുന്നു. ആറ് വോട്ടുകള്‍ അസാധുവായി. ജയന്‍ ചേര്‍ത്തലയും ലക്ഷ്മിപ്രിയയും വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജയന്‍ ചേര്‍ത്തലയ്ക്ക് 267 വോട്ടുകളും ലക്ഷ്മിപ്രിയക്ക് 139 വോട്ടുകളുമാണ് ലഭിച്ചത്. നാസർ ലത്തീഫ് 96 വോട്ടുകളും നേടി.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് കുക്കു പരമേശ്വരനാണ് തെരഞ്ഞെടുക്കപ്പെട്ടത്. 172 വോട്ടുകളാണ് കുക്കു നേടിയത്. രവീന്ദ്രന്‍ 115 വോട്ടുകളും നേടി. പതിനൊന്ന് വോട്ടുകള്‍ അസാധുവായി. ട്രഷററായി ഉണ്ണി ശിവപാല്‍ തെരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിയായി അന്‍സിബ ഹസന്‍ നേരത്തേ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com