

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ആദ്യമായി ഹ്രസ്വചിത്രമൊരുക്കുന്നു മമ്മൂട്ടി കമ്പനി. ‘ആരോ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം രഞ്ജിത്താണ് സംവിധാനം ചെയ്തത്. ചിത്രം മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യും. ശ്യാമ പ്രസാദ്, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.
ഒരിടവേളക്ക് ശേഷം സംവിധായകന്‍ രഞ്ജിത്തൊരുക്കിയ ചിത്രം ക്യാപിറ്റോള്‍ തീയേറ്ററുമായി സഹകരിച്ചാണ് മമ്മൂട്ടി കമ്പനി നിർമ്മിച്ചത്. ഞായറാഴ്ച കൊച്ചിയില്‍ നടന്ന പ്രിവ്യൂ സ്‌ക്രീനിങ്ങില്‍ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. മമ്മൂട്ടിയും, മഞ്ജു വാര്യരും, രഞ്ജിത്തും ചിത്രം കാണാനെത്തിയിരുന്നു. ദേശീയ, അന്തര്‍ദേശീയ ചലച്ചിത്രോത്സവങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കും.
കഥ- സംഭാഷണങ്ങള്‍: വി.ആര്‍. സുധീഷ്, കവിത: കല്‍പറ്റ നാരായണന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിങ്, ഛായാഗ്രാഹകന്‍: പ്രശാന്ത് രവീന്ദ്രന്‍, പശ്ചാത്തലസംഗീതം: ബിജിപാല്‍, കലാസംവിധായകന്‍: സന്തോഷ് രാമന്‍, എഡിറ്റര്‍: രതിന്‍ രാധാകൃഷ്ണന്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, പ്രൊഡക്ഷന്‍ സൗണ്ട് മിക്‌സര്‍- സൗണ്ട് ഡിസൈനര്‍: അജയന്‍ അടാട്ട്, കോസ്റ്റ്യൂം ഡിസൈനര്‍: സമീറ സനീഷ്, മേക്കപ്പ്: രഞ്ജിത് അമ്പാടി, അസോസിയേറ്റ് ഡയറക്ടര്‍മാര്‍: ഋത്വിക് ലിമ രാമദാസ്, വിവേക് പ്രശാന്ത് പിള്ളൈ, വിഎഫ്എക്‌സ്: വിശ്വ വിഎഫ്എക്‌സ്, സൗണ്ട് മിക്‌സിങ്: സപ്താ റെക്കോര്‍ഡ്‌സ്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍മാര്‍: സുജിത് വെള്ളനാട്, സുമിത് വെള്ളനാട്, പബ്ലിസിറ്റി ഡിസൈന്‍: യെല്ലോ ടൂത്ത്‌സ്, പിആര്‍ഒ: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, ഡിജിറ്റല്‍ പിആര്‍: വിഷ്ണു സുഗതന്‍.