

മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ജിതിൻ കെ ജോസ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റിലും നാളെ വൈകുന്നേരം 6 മണിക്ക് റിലീസ് ചെയ്യും. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന 7 ആമത്തെ സിനിമയാണിത്. സിനിമയിൽ മമ്മൂട്ടി ഗ്രേ ഷെഡിലുള്ള ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ദുൽഖർ സൽമാന്റെ കുറുപ്പ് എന്ന സൂപ്പർഹിറ്റ് സിനിമയുടെ സഹ തിരക്കഥാകൃത്ത് ആയിരുന്നു ജിതിൻ കെ. ജോസ്.
ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും മമ്മൂട്ടിയുടെ വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഫസ്റ്റ് ലുക്കിനെപ്പറ്റിയുള്ള വിവരം മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യൽ സോഷ്യൽ പ്ലാറ്റുഫോമുകളിലൂടെയാണ് പുറത്തു വിട്ടത്.
ചിത്രം വിഷുവിനു റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 6 വർഷത്തിന് ശേഷമാണു ഒരു മമ്മൂട്ടി ചിത്രം ഉത്സവ സീസണിൽ റിലീസ് ആകുന്നത്.