
മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഏഴാമത്തെ സിനിമയ്ക്ക് തുടക്കമിട്ടു(Mammootty and Vinayak ready to shock: Jithin K Jose film begins). മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തിൽ വിനായകനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജിതിൻ കെ ജോസ് സംവിധാനം ചെയുന്ന ചിത്രത്തിൻ്റെ പൂജയും സ്വിച്ച് ഓൺ കർമവും ഇന്ന് നടന്നു. ദുൽഖർ സൽമാൻ നായകനായി എത്തിയ 'കുറുപ്പ്' എന്ന ചിത്രത്തിൻ്റെ സഹരചയിതാവ് ആയിരുന്നു ജിതിൻ കെ ജോസ്.
ചിത്രത്തില്‍ മമ്മൂട്ടി പ്രതിനായക വേഷത്തിലാണ് എത്തുകയെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണങ്ങളോന്നും വന്നിട്ടില്ല. എന്തായാലും വിനായകന്‍- മമ്മൂട്ടി കോമ്പോ സിനിമാസ്വാദകര്‍ക്ക് വലിയൊരു പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്.