

മല്ലിക സുകുമാരന്റെ 71–ാം പിറന്നാൾ ആഘോഷമാക്കി മരുമക്കൾ. കഴിഞ്ഞ വർഷത്തെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചാണ് പൂർണിമ ഇന്ദ്രജിത്തും സുപ്രിയ മേനോനും മല്ലികക്ക് ആശംസ അറിയിച്ചത്.
പൂർണിമയുടെയും ഇന്ദ്രജിത്തിന്റെയും മക്കളായ പ്രാർഥനയും നക്ഷത്രയും മല്ലികയ്ക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും പൂർണിമ പങ്കുവച്ചു.
അതേസമയം, മല്ലികയുടെ പഴയകാല ചിത്രമാണ് ആരാധകരെ ആഹ്ലാദിപ്പിച്ചത്. ചിത്രം വളരെ മനോഹരമായിട്ടുണ്ടെന്ന് ആരാധകർ കുറിക്കുന്നു. മല്ലിക സുകുമാരന് പിറന്നാളാശംസകൾ നേർന്നും ആരാധകർ കമന്റ് ചെയ്തു.
പൃഥ്വിരാജ് അമ്മയ്ക്ക് ഉമ്മ നൽകുന്ന ചിത്രങ്ങളടക്കമാണ് സുപ്രിയ പങ്കുവച്ചത്. ഈ ചിത്രവും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ‘ജന്മദിനാശംസകൾ അമ്മാ! എപ്പോഴും നല്ല ആരോഗ്യവും സന്തോഷവും നേരുന്നു!’ എന്ന് സുപ്രിയ ചിത്രങ്ങൾക്കൊപ്പം കുറിച്ചു. സുപ്രിയയുടെ പോസ്റ്റിലും പിറന്നാളാശംസകളുമായി നിരവധിപ്പേരാണ് എത്തുന്നത്.