മലയാളികളൊരുക്കുന്ന മറാത്തി ചിത്രം ‘തു മാത്സാ കിനാരാ’ തിയേറ്ററുകളിലേക്ക് | Tu Matsa Kinara

കണ്ണീരും പുഞ്ചിരിയും നിറഞ്ഞ ഒരു അച്ഛൻറേയും ബധിരയും മൂകയുമായ മകളുടെയും ജീവിത യാത്ര
Tu Matsa Kinara
Published on

തിരുവനന്തപുരം: മറാത്തി സിനിമാലോകത്തെ ആദ്യ മലയാളി നിർമ്മാതാവ് ജോയ്സി പോൾ ജോയ്, ലയൺഹാർട്ട് പ്രാഡക്ഷൻസിന്റെ ബാനറിൽ ഒരുക്കുന്ന മറാത്തി ചിത്രം ‘തു മാത്സാ കിനാരാ’ തിയേറ്ററിലേക്ക്. മൂന്ന് പതിറ്റാണ്ടിലേറെയായി ചലച്ചിത്ര രംഗത്തും കലാരംഗത്തും സജീവമായി തുടരുന്ന ക്രിസ്റ്റസ് സ്റ്റീഫനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുംബൈയിലും കേരളത്തിലുമായി ചിത്രീകരണം പൂർത്തിയായ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.

പ്രവാസിയും മുംബൈ മലയാളിയുമായ ചിത്രത്തിൻറെ നിർമ്മാതാവ് ജോയ്സി പോൾ ജോയ്, മുംബൈയിലെ സാംസ്ക്കാരിക സാമൂഹ്യ കലാരംഗത്തേയും ജീവകാരുണ്യ മേഖലയിലെയും സജീവ പ്രവർത്തകയാണ്. സഹനിർമ്മാതാക്കളായ ജേക്കബ് സേവ്യർ, സിബി ജോസഫ് എന്നിവരും മുംബൈയിലെ മലയാളികൾക്കിടയിലെ സുപരിചിതരും സാംസ്ക്കാരിക സംഘടനകളിലെ പ്രവർത്തകരുമാണ് ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. അങ്ങനെ മലയാളികളുടെ കൂട്ടായ്മയിലൊരുങ്ങുന്ന മറാത്തി ചിത്രം കൂടിയാണ് ‘തു മാത്സാ കിനാരാ’

ഇന്ത്യൻ നാവിക സേന സിംഫണി ബാൻറിൽ വയലിൻ കലാകാരനായി സേവനമനുഷ്ഠിച്ച ക്രിസ്റ്റസ് സ്റ്റീഫൻ ചെറുപ്പകാലം മുതൽ കലാരംഗത്ത് സജീവമാണ്. അന്താരാഷ്ട്ര മിലിട്ടറി മ്യൂസിക്ക് ഫെസ്റ്റുവെല്ലുകളിലും മറ്റ് പല വേദികളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങളും സഹ സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ മലയാളത്തിലെ പ്രമുഖ സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുമുണ്ട്. സ്വതന്ത്ര സിനിമട്ടോഗ്രാഫറായി മലയാളം, സംസ്കൃതം, മാറാത്തി തുടങ്ങിയ ഭാഷകളിലായി 13 സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച മലയാളത്തിലെ പ്രശസ്ത ക്യാമറമാൻ എൽദോ ഐസക്കാണ് ഈ ചിത്രത്തിലെ ക്യാമറ കൈകാര്യം ചെയ്യുന്നത്.

അഭിനേതാക്കൾ – ഭൂഷൻ പ്രധാൻ, കേതകി നാരായണൻ, കേയ ഇൻഗ്ലെ, പ്രണവ് റാവൊറാണെ, അരുൺ നലവടെ, ജയരാജ് നായർ. ക്യാമറ- എൽദോ ഐസക്. കാര്യനിർവാഹക നിർമ്മാതാവ്- സദാനന്ദ് ടെംബൂള്കർ. ചീഫ് അസിസ്റ്റന്റ് ഡയറക്ടർ- വിശാൽ സുഭാഷ് നണ്ട്ലാജ്കർ. അസിസ്റ്റന്റ് ഡയറക്ടർ- മൗഷിൻ ചിറമേൽ, സംഗീതം- സന്തോഷ് നായർ & ക്രിസ്റ്റസ് സ്റ്റീഫൻ, മ്യൂസിക് അസിസ്റ്റ്- അലൻ തോമസ്. ഗാനരചയിതാവ് – സമൃദ്ധി പാണ്ഡെ. പശ്ചാത്തല സംഗീതം- ജോർജ് ജോസഫ്, മിക്സ് & മാസ്റ്റർ- ബിജിൻ മാത്യു, സൗണ്ട് ഡിസൈനറും മിക്‌സറും-അഭിജിത് ശ്രീറാം ഡിയോ. ഗായകർ – അഭയ് ജോധ്പൂർകർ, ഷരയു ദാത്തെ, സായിറാം അയ്യർ, ശർവാരി ഗോഖ്ലെ, അനീഷ് മാത്യു, ഡി ഐ- കളറിസ്റ്റ്- ഭൂഷൺ ദൽവി. എഡിറ്റർ-സുബോധ് നർക്കർ, വസ്ത്രാലങ്കാരം-ദർശന ചൗധരി കലാസംവിധായകൻ -അനിൽ എം. കേദാർ. വിഷ്വൽ പ്രമോഷൻ -നരേന്ദ്ര സോളങ്കി, വിതരണം – റിലീസ് ചുമതലയുള്ള എക്സിക്യൂട്ടീവ് -ഫിബിൻ വർഗീസ്. ഡിജിറ്റൽ മാർക്കറ്റിംഗ്- മീഡിയ വൺസൊല്യൂഷൻ ജയ്മിൻ ഷിഗ്വാൻ, പബ്ലിക് റിലേഷൻ- അമേയ് ആംബർകർ (പ്രഥം ബ്രാൻഡിംഗ്), പിആർഒ- പി ആർ. സുമേരൻ.

Related Stories

No stories found.
Times Kerala
timeskerala.com