തമിഴ് ചിത്രം എയ്‌സിലെ ‘ഉരുകുതു ഉരുകുതു’ എന്ന ഗാനം ഏറ്റെടുത്ത് മലയാളി പ്രേക്ഷകർ | Ace

ചിത്രം ഒടിടിയിൽ റിലീസായതോടെയാണ് ഗാനം കൂടുതൽ ശ്രദ്ധ നേടിയത്
Ace
Published on

വിജയ് സേതുപതിയും രുക്മിണി വസന്തും പ്രണയജോടികളായെത്തുന്ന ‘എയ്സ്’ എന്ന തമിഴ് ചിത്രത്തിലെ ‘ഉരുകുതു ഉരുകുതു’ എന്ന ഗാനം ഏറ്റെടുത്ത് മലയാളി പ്രേക്ഷകർ. യുവ സംഗീതസംവിധായകൻ ജസ്റ്റിൻ പ്രഭാകരൻ ഈണമിട്ട ഈ ഗാനം റൊമാന്റിക് റീലുകളിലടക്കം തരംഗമായി. താമര എഴുതിയ പ്രണയാർദ്രമായ വരികൾ ആലപിച്ചിരിക്കുന്നത് കപിൽ കപിലനും ശ്രേയാഘോഷാലും ചേർന്നാണ്. മലേഷ്യയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം അടുത്തിടെ ഒടിടിയിൽ റിലീസായതോടെയാണ് ഗാനം കൂടുതൽ ശ്രദ്ധ നേടിയത്.

മലയാളത്തിൽ ‘കുഞ്ഞിരാമായണം’, ‘പാച്ചുവും അദ്ഭുതവിളക്കും’ തുടങ്ങിയ ചിത്രങ്ങൾക്കു സംഗീതമൊരുക്കിയ ജസ്റ്റിൻ പ്രഭാകരൻ തമിഴിലും തെലുങ്കിലുമുൾപ്പെടെ ഒട്ടേറെ ചിത്രങ്ങളിൽ യുവത്വം നിറഞ്ഞ ഈണങ്ങൾ സമ്മാനിച്ചു കഴിഞ്ഞു. റിലീസാവാനൊരുങ്ങുന്ന മോഹൻലാൽ ചിത്രം ‘ഹൃദയപൂർവ’ത്തിൽ ജസ്റ്റിൻ ഒരുക്കിയ ഗാനങ്ങൾക്കായി കാത്തിരിക്കുകയാണ് മലയാളികൾ.

Related Stories

No stories found.
Times Kerala
timeskerala.com