ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടിക്കുള്ള ഗോൾഡൻ ഗോബ്‌ലെറ്റ് പുരസ്കാരം നേടി മലയാളി താരം മീനാക്ഷി ജയൻ | Shanghai International Film Festival

2025 ലെ ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്ത്യയിൽ നിന്നുള്ള ഒരേ ഒരു എൻട്രിയായിരുന്നു 'വിക്ടോറിയ'
Meenakshi
Published on

27-ാമത് ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിയായി മീനാക്ഷി ജയൻ തെരഞ്ഞെടുക്കപ്പെട്ടു. ഏഷ്യൻ ന്യൂ ടാലന്റ് വിഭാഗത്തിൽ മികച്ച നടിക്കുള്ള ഗോൾഡൻ ഗോബ്ലെറ്റ് പുരസ്കാരത്തിനാണ് മീനാക്ഷി അർഹയായത്. നവാഗതയായ ശിവരഞ്ജിനി സംവിധാനം ചെയ്ത 'വിക്ടോറിയ' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. 2025 ലെ ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് ഇന്ത്യയിൽ നിന്നുള്ള ഒരേ ഒരു എൻട്രി കൂടിയായിരുന്നു വിക്ടോറിയ.

കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ 'മലയാളം സിനിമ ടുഡേ' വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രമാണ് 'വിക്ടോറിയ'. അ‌ങ്കമാലി പശ്ചാത്തലമാക്കി ബ്യൂട്ടീഷനായ വിക്ടോറിയ എന്ന പെൺകുട്ടിയുടെ കഥയാണ് ശിവരഞ്ജിനി ചിത്രത്തിലൂടെ പറയുന്നത്. ഒരു തൊഴിൽ ദിനത്തിൽ വിക്ടോറിയ കടന്നുപോകുന്ന സംഘർഷങ്ങൾ അ‌വതരിപ്പിക്കുന്ന ചിത്രം മികച്ച അ‌വതരണരീതി​ കൊണ്ട് വേറിട്ടൊരു കാഴ്ചയായി മാറുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്രമേളയും ചൈനയിലെ ഏറ്റവും ദൈർഘ്യമേറിയ അന്താരാഷ്ട്ര സിനിമാ മേളയുമാണ് ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേള. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ വിമൻ എംപവർമെൻറ് ഗ്രാന്റ് ഉപയോഗിച്ചാണ് വിക്ടോറിയ എന്ന ചിത്രം നിർമിച്ചത്. 29-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച മലയാള ചിത്രത്തിനുള്ള FIPRESCI അവാർഡ് വിക്ടോറിയ നേടിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com