മലയാളത്തിലെ ആദ്യത്തെ ​ഗെയിം ത്രില്ലർ "ബസൂക്ക" ഏപ്രിൽ 10 ന് തിയറ്ററുകളിൽ | "Bazooka"

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിന്റെ സംവിധാനം നവാഗതനായ ഡീനോ ഡെന്നിസ് ആണ് നിർവ്വഹിച്ചിരിക്കുന്നത്.
Bazooka
Updated on

മലയാള ചലച്ചിത്ര ചരിത്രത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ "ബസൂക്ക" ഏപ്രിൽ 10 ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും(Bazooka). മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിന്റെ സംവിധാനം നവാഗതനായ ഡീനോ ഡെന്നിസ് ആണ് നിർവഹിച്ചിരിക്കുന്നത്. കൗശലവും ബുദ്ധിയും ഇഴചേർത്ത് നിർമിച്ചിരിക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രം പ്രേക്ഷകർക്ക് നവ്യാനുഭവമാണ് നൽകുകയെന്നും ഇത്തരമൊരു രീതി ആദ്യമായാണ് മലയാള ചിത്രത്തിന് ഉപയോഗിച്ചിരിക്കുന്നതെന്നും അണിയറപ്രവർത്തകർ പറയുന്നു. യുഎ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

"ബസൂക്ക"യെ സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങളെല്ലാം ജനങ്ങൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഐശ്വര്യാ മേനോൻ, ഷൈൻ ടോം ചാക്കോ, ദിവ്യാപിള്ള, ഡീൻ ഡെന്നിസ് എന്നിവർ പ്രധന കഥാപാത്രങ്ങളിൽ ചിത്രത്തിൽ എത്തുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com