

നടി മാളവിക മേനോന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. സാരിയിൽ ഗ്ലാമറസ് ലുക്കിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. വസൻ ആണ് മേക്കപ്പ്. ജിബിൻ ആണ് ഫൊട്ടോഗ്രാഫർ.
പലപ്പോഴായി വ്യത്യസ്തമായ ലുക്കിൽ വന്ന് ആരാധകരെ അമ്പരപ്പിക്കാറുള്ള മാളവികയുടെ പുത്തൻ ലുക്കും പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്.
2012ല്‍ പുറത്തിറങ്ങിയ നിദ്ര എന്ന ചിത്രത്തിലൂടെയാണ് മാളവിക പ്രേക്ഷക ശ്രദ്ധ നേടിയത്. ഹീറോ, 916 എന്നീ ചിത്രങ്ങളിലൂടെ സിനിമയില്‍ സജീവമായി. വിനീത് ശ്രീനിവാസൻ നായകനായ കുറുക്കനാണ് അവസാനമായി അഭിനയിച്ച സിനിമ.