
സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായ ‘മമ്പട്ടിയൻ’ ഗാനത്തിന് ചുവടുവച്ച് മിനിസ്ക്രീൻ താരം മാളവിക കൃഷ്ണദാസും അന്ന പ്രസാദും. പാട്ടിന്റെ എനർജിക്ക് ഒത്ത രീതിയിലാണ് ഇരുവരുടെയും ഡാൻസ്. കറുപ്പ് ഷർട്ടും മുണ്ടും ധരിച്ചായിരുന്നു പെർഫോമൻസ്. ‘ദീർഘകാലത്തിന് ശേഷം ഞങ്ങൾ...’ എന്ന അടിക്കുറിപ്പോടെയാണ് മാളവിക പോസ്റ്റ് പങ്കുവച്ചത്.
കുഞ്ഞ് പിറന്നതിന് ശേഷം നൃത്തത്തിൽ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയായിരുന്നു മാളവിക. ഇരുവരുടെയും മടങ്ങിവരവ് വലിയ ആഘോഷമാക്കുകയാണ് ആരാധകർ. നിരവധിപ്പേരാണ് ഇവരെ അഭിനന്ദിച്ച് കമന്റ് ചെയ്യുന്നത്. ഇരുവരുടെയും എനർജിയെയാണ് മിക്കവരും പ്രശംസിക്കുന്നത്. ‘അടിപൊളി’ ‘ഫയർ’ രണ്ടുപേരും ഒന്നിനൊന്ന് മെച്ചം’ എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ.
മഴവിൽ മനോരമയുടെ നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീനിലെത്തിയ താരമാണ് മാളവിക കൃഷ്ണദാസ്. ഡി 4 ഡാൻസ് സീസൺ 3–യുടെ ഫസ്റ്റ് റണ്ണറപ്പായിരുന്നു അന്ന പ്രസാദ്.