കൊച്ചി : പ്രമുഖ മേക്കപ്പ്മാൻ വിക്രമൻ നായർ അന്തരിച്ചു. 81ആം വയസിലാണ് അന്ത്യം. അദ്ദേഹം കലാജീവിതം ആരംഭിച്ചത് മെറിലാൻഡ് സ്റ്റുഡിയോയിൽ സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലൂടെയാണ്. (Makeup Artist Vikraman Nair Passes Away)
പ്രിയദർശൻ, വേണു നാഗവള്ളി, ശ്രീകുമാരൻ തമ്പി എന്നിവരുടെ ചിത്രങ്ങളിലെ സ്ഥിരം മേക്കപ്പ് മാൻ ആയിരുന്നു. ചിത്രം, കിലുക്കം, തേന്മാവിൻ കൊമ്പത്ത്, കാലാപാനി, ഏയ് ഓട്ടോ, ചന്ദ്ര ലേഖ, ഗർദ്ദിഷ്, വന്ദനം, ലാൽസലാം, താളവട്ടം തുടങ്ങി 150ഓളം സിനിമകളിൽ ജോലി ചെയ്തു. നിരവധി ഹിറ്റ് സീരിയലുകളിലും ചമയം നിർവ്വഹിച്ചിട്ടുണ്ട്.