
ജിമ്മിൽ ഡാൻസ് കളിച്ച് നടി ഗായത്രി അരുൺ. കാർഡിയോ എക്സസൈസ് ചെയ്യുന്നതിനിടയിൽ സുഹൃത്തിനൊപ്പം നൃത്തം ചെയ്യുന്ന വിഡിയോ ഗായത്രി തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘വെട്ടം’ സിനിമയിലെ ‘മക്കസായി മക്കസായി’ എന്ന ഗാനത്തിനാണ് ഇരുവരും ചേർന്ന് ചുവടുവച്ചിരിക്കുന്നത്.
‘കാർഡിയോ ചെയ്ത് തുടങ്ങിയതാണ് പക്ഷേ അവസാനിച്ചത് ഡാൻസിലാണ്’ എന്ന അടിക്കുറിപ്പോടെയാണ് താരം വിഡിയോ പങ്കുവച്ചത്. മറ്റൊരു വിഡിയോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചെയ്തതാണെന്നും ഗായത്രി വ്യക്തമാക്കി. ‘പെർഫെക്ട് ടൈമിങ്’ ആണ് ഡാൻസിനെന്നാണ് ആരാധകരുടെ കമന്റ്.
സിനിമ സീരിയൽ അഭിനയത്തോടൊപ്പം അവതരണവും പുസ്തകമെഴുത്തുമെല്ലാം ഒരുമിച്ച് കൊണ്ടുപോകുന്ന താരമാണ് ഗായത്രി അരുൺ. സമൂഹമാധ്യമങ്ങളിലും താരം സജീവമാണ്. സ്വന്തമായി ബിസിനസ്സും ചെയ്യുന്നുണ്ട്.