ഒരുപിടി ഗാനങ്ങളുമായി ‘മാജിക് മഷ്റൂംസ്’; ചിത്രത്തിൽ പിന്നണി ഗായകരായി ശങ്കർ മഹാദേവൻ, കെഎസ് ചിത്ര, തുടങ്ങി നിരവധി പ്രമുഖർ | Magic Mushrooms

നാദിര്‍ഷായും വിഷ്ണു ഉണ്ണികൃഷ്ണൻ ടീമും വീണ്ടും ഒന്നിക്കുന്ന ചിത്രം ‘മാജിക് മഷ്റൂംസ്’
Magic Mushrooms
Published on

നാദിര്‍ഷായും വിഷ്ണു ഉണ്ണികൃഷ്ണൻ ടീമും വീണ്ടും ഒന്നിക്കുന്ന ചിത്രം ‘മാജിക് മഷ്റൂംസ്’ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. ഉദയകുമാറാണ് ടോട്ടൽ ഫൺ ഫീൽഗുഡ് എന്‍റർടെയ്നറായി എത്തുന്ന ചിത്രത്തിൽ നായിക. മഞ്ചാടി ക്രിയേഷൻസ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ആകാശ് ദേവാണ്. ഇപ്പോൾ ചിത്രത്തിലെ പിന്നണി ഗായകർ ആരൊക്കെയെന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകര്‍.

ശങ്കർ മഹാദേവൻ, കെഎസ് ചിത്ര, ശ്രേയാ ഘോഷാൽ, വിനീത് ശ്രീനിവാസൻ, ജാസി ഗിഫ്റ്റ്, രഞ്ജിനി ജോസ്, റിമി ടോമി, ഹനാൻ ഷാ, ഖദീജ നാദിര്‍ഷ തുടങ്ങി നിരവധി ശ്രദ്ധേയരാണ് ചിത്രത്തിൽ ഗാനങ്ങള്‍ ആലപിക്കുന്നത്. മനോഹരമായ ഒരുപിടി ഗാനങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. തൊടുപുഴ, ഈരാറ്റുപേട്ട, ഒറ്റപ്പാലം എന്നിവിടങ്ങളിലായാണ് ഇപ്പോള്‍ സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

ഛായാഗ്രഹണം: സുജിത്ത് വാസുദേവ്, എഡിറ്റർ: ജോൺകുട്ടി, പ്രൊഡക്ഷൻ ഡിസൈനർ: എം ബാവ, സംഗീതം: നാദിര്‍ഷ, ഗാനരചന ബികെ ഹരിനാരായണൻ, സന്തോഷ് വർമ്മ, രാജീവ് ആലുങ്കൽ, രാജീവ് ഗോവിന്ദൻ, യദുകൃഷ്ണൻ ആർ, പശ്ചാത്തല സംഗീതം: മണികണ്ഠൻ അയ്യപ്പ.

Related Stories

No stories found.
Times Kerala
timeskerala.com