ആന്തോളജി ചിത്രം 'മധുരം ജീവാമൃത ബിന്ദു' ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു | Madhuram Jeevamrutha Bindu

കേരളാ കഫേക്കും അഞ്ചു സുന്ദരികൾക്കും ശേഷം മലയാളത്തിൽ നിന്നുള്ള മറ്റൊരു ആന്തോളജി ചിത്രമാണിത്.
Madhuram Jeevamrutha Bindu
Published on

മലയാളത്തിലെ പ്രമുഖ താരങ്ങൾ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ആന്തോളജി ചിത്രം 'മധുരം ജീവാമൃത ബിന്ദു' ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. കേരളാ കഫേക്കും അഞ്ചു സുന്ദരികൾക്കും ശേഷം മലയാളത്തിൽ നിന്നുള്ള മറ്റൊരു ആന്തോളജിയാണ്​ മധുരം ജീവാമൃതബിന്ദു. സൈന പ്ലേയിൽ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു.

ഷംസു സായിബ, ജെനിത് കച്ചപ്പിള്ളി, പ്രിൻസ് ജോയ്, അപ്പു എൻ ഭട്ടതിരി എന്നിവരാണ് 'മധുരം ജീവാമൃത ബിന്ദു'വിന്റെ സംവിധായകർ. ആഷിക് ബാവ, ക്രിസ്റ്റി പറപ്പൂക്കരൻ, അർജുൻ രവീന്ദ്രൻ, എ വി അനൂപ് എന്നിവർ ചേർന്നാണ് ഈ ആന്തോളജി ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജെനിത് കച്ചപ്പിള്ളി, എസ് സഞ്ജീവ്, ജിഷ്ണു എസ് രമേശ് എന്നിവരാണ് തിരക്കഥ ഒരുക്കിയത്.

ലാൽ, ദയാന ഹമീദ്, വഫാ ഖദീജ, പുണ്യ എലിസബത്ത്, വിനയ് ഫോർട്ട്, ജാഫർ ഇടുക്കി, ബേസിൽ ജോസഫ്, സൈജു കുറുപ്പ്, സുഹാസിനി മണിരത്നം, മാല പാർവ്വതി തുടങ്ങിയ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സജാദ് കാക്കു, ഗിക്കു ജേക്കബ് പീറ്റർ, ശ്യാമപ്രകാശ് എന്നിവരാണ് ഛായാഗ്രഹണം നിർവഹിച്ചത്. അരുൺ മുരളീധരൻ, ശ്രീഹരി കെ നായർ, സിദ്ധാർത്ഥ പ്രദീപ് എന്നിവർ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കി.

Related Stories

No stories found.
Times Kerala
timeskerala.com