മാധവ് സുരേഷിന്റെ 'അങ്കം അട്ടഹാസം' ട്രെയിലര്‍ പുറത്തിറങ്ങി | Angam Attahasam

മാസ് ആക്ഷൻ ത്രില്ലർ ചിത്രമായ അങ്കം അട്ടഹാസത്തിൽ ഗുണ്ടയായാണ് മാധവ് സുരേഷ് എത്തുന്നത്
Angam Attahasam
Published on

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'അങ്കം അട്ടഹാസം' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സുജിത് എസ്. നായരാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഒരു മാസ് ആക്ഷൻ ത്രില്ലർ ചിത്രമായാണ് 'അങ്കം അട്ടഹാസം' അണിയറയിൽ ഒരുങ്ങുന്നത്.

2025 ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിച്ച 'അങ്കം അട്ടഹാസ'ത്തിന്റെ സഹരചനയും നിർമ്മാണവും അനില്‍കുമാര്‍ ജി ആണ് നിർവഹിക്കുന്നത്. രാധിക ശരത്കുമാർ ഭദ്രദീപം തെളിയിച്ച് തുടക്കം കുറിച്ച ചിത്രത്തിൽ മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് എന്നിവരോടൊപ്പം മഖ്ബൂൽ സൽമാൻ, നന്ദു, അലൻസിയർ, എം.എ. നിഷാദ്, സ്വാസിക, സിബി തോമസ് തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു.

ട്രയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശിവൻ എസ്. നിർവ്വഹിക്കുന്നു. സംഗീതം ശ്രീകുമാർ, ഗാനങ്ങൾ വിജയ് യേശുദാസ്, വിനീത് ശ്രീനിവാസൻ എന്നിവർ ആലപിച്ചിരിക്കുന്നു. ബി.ജി.എം. നിർവ്വഹിച്ചിരിക്കുന്നത് സാം സി.എസ്. ആണ്. ഫിനിക്സ് പ്രഭു, അനില്‍ ബെല്ലിസ് എന്നിവരാണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ചിത്രം ഓണം റിലീസായി തിയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.

Related Stories

No stories found.
Times Kerala
timeskerala.com