

ബിഗ് ബോസ് മലയാളം സീസൺ ഏഴ് കഴിഞ്ഞിട്ട് ദിവസങ്ങളാകുന്നു. എന്നിട്ടും മത്സരാർത്ഥികൾ തമ്മിലുള്ള വിവാദങ്ങളും വിമർശനങ്ങളും വാഗ്വേദങ്ങളും ഇപ്പോഴും തുടരുന്നു. പലരും അനുമോള്‍ കിരീടം നേടിയതിൽ പ്രതികരിച്ച് രംഗത്ത് എത്തുന്നുമുണ്ട്. സംഭവത്തിൽ പ്രതികരിച്ച് ബിഗ് ബോസ് മത്സരാര്‍ത്ഥി അഡ്വ.ശൈത്യ സന്തോഷ് പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ''അനുമോള്‍ക്ക് കപ്പ് വാങ്ങിക്കൊടുത്ത പിആര്‍ വിനുവിനും ടീമിനും അഭിനന്ദനം'' എന്ന് ഹാസ്യരൂപേണ പറഞ്ഞുകൊണ്ടാണ് ശൈത്യയുടെ വീഡിയോ.
"ബിഗ് ബോസിൽ കയറി മൂന്നാം ദിവസം, തന്റെ അച്ഛന്റെ കൈയിൽ നിന്ന് ഒന്നരലക്ഷം വാങ്ങിച്ച്, പിആർ പണിയെടുക്കാമെന്ന് പറഞ്ഞ് വിനു, 'പിഎൻ പണി' ആണ് എടുത്തത്. എന്നാൽ റീ എന്‍ട്രിക്ക് പോയ സമയത്ത് ഒന്നര ലക്ഷത്തിന് പകരം 15 ലക്ഷം രൂപയുടെ പണി വിനു സാറിനെ കൊണ്ട് എടുപ്പിച്ചിട്ടുണ്ട്. തന്നെ ഇത്രയും റീച്ചും പ്രശസ്‌തിയും വൈറലാക്കി തന്നതിനും വിനുവിന്റെ സോഷ്യൽ മീഡിയ ടീമിന് നന്ദി." - ശൈത്യ പറയുന്നു.
സീസണ്‍ 5ല്‍ വിനു പിആര്‍ പണിയെടുത്ത് വിജയിപ്പിച്ച അഖില്‍ മാരാരിനോട് പ്രത്യേക നന്ദിയെന്നും ശൈത്യ ഫേസ്‌ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു. "റീ എന്‍ട്രിക്ക് കയറിയ സമയത്ത് വിന്നറിനെ മോട്ടിവേറ്റ് ചെയ്യണമായിരുന്നുവെന്ന് അഖിൽ മാരാർ പറയുന്നത് കേട്ടു. എന്നാൽ താൻ മോട്ടിവേറ്റ് അല്ലല്ലോ, പകരം കപ്പ് തന്നെ വാങ്ങിച്ച് കൊടുത്തില്ലേ?" എന്നാണ് ശൈത്യ ചോദിക്കുന്നത്.
''മാരാര് കൊട്ടിയാല്‍ മാക്രി കരയുവായിരിക്കും. പക്ഷേ അഡ്വക്കേറ്റ് ശൈത്യ കരയത്തില്ല. നിലപാട് ഉള്ളവര്‍ക്കെ ശത്രുക്കള്‍ ഉണ്ടാകുള്ളു. ബാക്കിയുള്ളവരുടെ പ്രീതി പിടിച്ച് കിട്ടാന്‍ വേണ്ടിയിട്ട് എന്‍റെ നിലപാട് മാറ്റാന്‍ ഞാൻ ഉദ്ദേശിക്കുന്നില്ല." - ശൈത്യ പറയുന്നു.