തിരുവനന്തപുരം : വിവാദ പരാമർശത്തിൽ അടൂർ ഗോപാലകൃഷ്ണനെ പിന്തുണച്ച് എം മുകേഷ് എം എൽ എ. നല്ല ഉദ്ദേശത്തോടെയാണ് അടൂർ പറഞ്ഞതെന്നും, ഗുരുക്കന്മാർ പറഞ്ഞു കൊടുക്കുന്നതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. (M Mukesh MLA supports Adoor Gopalakrishnan )
അദ്ദേഹത്തിൻ്റെ ഉദ്ദേശ്യം സിനിമയിലേക്ക് ചെറുപ്പക്കാർ കയറി വരണം എന്നതായിരുന്നുവെന്നും മുകേഷ് കൂട്ടിച്ചേർത്തു. അറിഞ്ഞു കൂടാത്ത സ്ത്രീകളക്ക് പരിശീലനം നൽകുന്നത് നല്ലതാണെന്നും, തൻ്റെ അഭിപ്രായവും അത് തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.