രണ്ട് മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കി ലുഖ്മാൻ- ബിനു പപ്പു ചിത്രം 'ബോംബെ പോസറ്റീവ്' ടീസർ | Bombay Positive

റിലീസ് ചെയ്ത് ഒരു ദിവസം പിന്നിടുമ്പോഴാണ് ടീസറിന് ഈ നേട്ടം; ചിത്രം ഒക്ടോബറിൽ തിയേറ്ററുകളിലെത്തും
Bombay Positive
Published on

ലുഖ്മാൻ അവറാൻ- ബിനു പപ്പു ടീം ഒന്നിക്കുന്ന പുതിയ ചിത്രം 'ബോംബെ പോസിറ്റീവ്' ന്റെ ടീസറിന് മികച്ച പ്രതികരണം. റിലീസ് ചെയ്ത് ഒരു ദിവസം പിന്നിടുമ്പോൾ രണ്ട് മില്യണിൽ കൂടുതൽ കാഴ്ചക്കാരെയാണ് ടീസർ സ്വന്തമാക്കിയത്.

ഉണ്ണി മൂവീസിന്റെ ബാനറിൽ കെ.പി ഉണ്ണികൃഷ്ണൻ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് ജീവൻ കോട്ടായി ആണ്. അജിത് പൂജപ്പുരയാണ് രചന. ആക്ഷൻ, ത്രിൽ, പ്രണയം എന്നിവയെല്ലാം ഉൾപ്പെടുത്തി ഒരുക്കിയിരിക്കുന്ന സിനിമയാണെന്ന സൂചനയാണ് ടീസർ നൽകുന്നത്. ചിത്രം ഒക്ടോബറിൽ തിയേറ്ററുകളിലെത്തും.

പ്രഗ്യ നാഗ്രയാണ് ചിത്രത്തിലെ നായിക. ജഗദീഷ്, ജോയ് മാത്യു, നേഹ സക്സേന, രാഹുൽ മാധവ്, സൗമ്യ മേനോൻ, ടി ജി രവി, ശ്രീജിത്ത് രവി, നന്ദനുണ്ണി, സൗന്ദർ പാണ്ഡ്യൻ, സുധീർ, അനു നായർ, ജയകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

ഛായാഗ്രഹണം- വി കെ പ്രദീപ്, സംഗീത സംവിധാനം- രഞ്ജിൻ രാജ്, എഡിറ്റര്‍- അരുണ്‍ രാഘവ്, ക്രീയേറ്റീവ് ഡയറക്ടര്‍- ജോഷി മേടയില്‍, കോ പ്രൊഡ്യൂസർ- ഹരീഷ് കുമാർ കെ എൽ, ആര്ട്ട് - ലവ്‌ലി ഷാജി, ജീമോൻ, മേക്കപ്പ്- രാജേഷ് നെന്മാറ, മാളു, വസ്ത്രാലങ്കാരം- സിമി ആന്‍,ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ്- സൈഗള്‍, ക്രീയേറ്റീവ് ഡിറക്ഷന്‍ ടീം- അജിത് കെ കെ, ഗോഡ്വിന്‍, കാസ്റ്റിംഗ്- സുജിത് ഫീനിക്‌സ്, ആക്ഷന്‍- ജോണ്‍സന്‍, സ്റ്റില്‍സ്- അനുലാല്‍,സിറാജ്, പോസ്റ്റര്‍ ഡിസൈന്‍- മില്‍ക്ക് വീഡ്. പിആര്‍ഒ- ശബരി

Related Stories

No stories found.
Times Kerala
timeskerala.com