Entertainment
‘പൈങ്കിളിക്കും പ്രണയം’; ആവേശം ടീമിന്റെ പൈങ്കിളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ആവേശം എന്ന ചിത്രത്തിൽ അമ്പാനായി വേഷമിട്ട സജിന്‍ ഗോപു നായകനായെത്തുന്ന പുതിയ ചിത്രം പൈങ്കിളിയുടെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്ത്. അനശ്വര രാജനാണ് നായിക. അടുത്ത വര്‍ഷം ഫെബ്രുവരി 14ന് വാലന്റൈന്‍സ് ഡേ റിലീസായാണ് സിനിമ പുറത്തിറങ്ങുക.
പ്രണയം പൈങ്കിളിയാണെന്നു പറയുമ്പോഴും ആ പൈങ്കിളിക്കൊരു പ്രണയമുണ്ടെന്ന് മറക്കരുതേ സുഹൃത്തേ..- എന്ന ക്യാപ്‌ഷനോടെയാണ് റിലീസ് തിയതി പങ്കുവച്ചത്. ചന്തു സലിംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കർ, സുനിത ജോയ്, ജൂഡ്സൺ, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടൻ, അരവിന്ദ്, പുരുഷോത്തമൻ, നിഖിൽ, സുകുമാരൻ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.