കുടുംബത്തിനൊപ്പമുള്ള വിശേഷങ്ങളും ചിത്രങ്ങളും സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട് മലയാളികളുടെ പ്രിയ നായിക അമല പോൾ. ഗർഭകാലവും കുഞ്ഞു ജനിച്ചതും അടക്കമുള്ള ജീവിതത്തിലെ വിശേഷങ്ങൾ നേരത്തേ അമല പങ്കുവച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞിന്റെ മാമോദീസയുടെ മനോഹരമായ ചിത്രങ്ങളാണ് അമല പങ്കുവച്ചിട്ടുള്ളത്.
‘ചുറ്റിലും സ്നേഹവും സമാധാനവും. ഇലൈയുടെ മാമോദീസ ആഘോഷം.’– എന്ന കുറിപ്പോടെയാണ് അമല മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചത്. അക്വ ബ്ലൂ നിറത്തിലുള്ള ഓവർനെറ്റ് ഫ്രോക്കായിരുന്നു അമലയുടെ വേഷം. സിംപിൾ മേക്കപ്പ്. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്കാണ് ഉപയോഗിച്ചിരിക്കുന്നത് വേവി ഹെയർ സ്റ്റൈൽ. കല്ലുകൾ പതിച്ച കമ്മലാണ് അണിഞ്ഞിട്ടുള്ളത്.
ചിത്രം സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം തന്നെ നിരവധി കമന്റുകളും എത്തി. ‘ദൈവം നിങ്ങളുടെ മകനെ അനുഗ്രഹിക്കട്ടെ.’ എന്നായിരുന്നു ചിത്രങ്ങള്‍ക്കു താഴെ ചിലർ കമന്റ് ചെയ്തത്. അമല വളരെ സുന്ദരിയായിരിക്കുന്നു. ഒരു സ്ത്രീക്ക് ഇതിൽ കൂടുതൽ സന്തോഷമെപ്പോഴാണ്? എന്നിങ്ങനെയുള്ള കമന്റുകളും ഉണ്ട്.