
തമിഴ് സിനിമ ലോകത്തിനു പുതിയ മുഖച്ഛായ നൽകിയ പ്രതിഭയാണ് ലോകേഷ് കനഗരാജ്. ലോകേഷിന്റെ സിനിമാറ്റിക്ക് യൂണിവേഴ്സ് സിനിമകൾക്ക് ആരാധകർ നിരവധിയാണ്. കോളിവുഡിലെ സൂപ്പർതാരങ്ങളെ സിനിമയുടെ പുതിയ ലോകം തന്നെ ലോകേഷ് സൃഷ്ട്ടിച്ചിരുന്നു. ലോകേഷിന്റെ മീഡിയ ഫ്രാഞ്ചൈസായ എൽ.സി.യുവക്ക് ആരാധകരിൽ നിന്നും ഒരുപാട് പിന്തുണ ലഭിക്കാറുണ്ട്. (Lokesh Kanagaraj)
എന്നാൽ സൂപ്പർഹിറ്റ് ചിത്രങ്ങൾ ആരാധകർക്ക് സമ്മാനിച്ച ലോകേഷ് സിനിമാറ്റിക്ക് യൂണിവേഴ്സ് സിനിമ നിർമ്മാണം അവസാനിപ്പിക്കുന്നതിനെ കുറിച്ച ലോകേഷ് വ്യക്താക്കിയിരിക്കുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് ലോകേഷ് തൻ്റെ എൽ സി യുവിനെ കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ വെളിപ്പെടുത്തിയ്ത. മൂന്ന് സിനിമകൾ കൂടി കഴിഞ്ഞാൽ എൽ.സി.യു സിനിമ നിർമാണം അവസാനിക്കുമെന്നാണ് ലോകേഷ് പറഞ്ഞു. 'കൈതി 2' ലോകേഷിന്റെ റീലിസിനായി ഒരുങ്ങുന്ന ചിത്രം. എൽ.സി.യുവിലെ ആദ്യ ചിത്രം 2019ൽ പുറത്തിറങ്ങിയ കൈതിയാണ്. 'റോളക്സ്' എന്ന കഥാപാത്രത്തിന്‍റെ സ്റ്റാൻഡ് അലോൺ ചിത്രമാണ് കൈതി 2-ന് ശേഷം പുറത്തിറങ്ങുക. കമൽ ഹാസന്‍റെ വിക്രത്തിന്‍റെ രണ്ടാം ഭാഗമാണ് എൽസിയുവിന്റെ അവസാന ചിത്രം.
ഇതിനു മുന്നോടിയായി എൽ.സി.യുവിന്‍റെ ആദ്യ കാലം മുതലുള്ള ഒരു ഷോർട്ട് ഫിലിം പുറത്തിറക്കും. ഷോർട് ഫിലിമിന്റെ തിരകഥയും സംവിധാനവും ചെയ്യുന്നത് ലോകേഷ് തന്നെയാണ്. 10 മിനിറ്റ് ദൈർഘ്യം വരുന്ന ഈ ഹ്രസ്വചിത്രത്തിൽ വിക്രം, ദില്ലി, റോളക്സ്, അമർ, സന്താനം, ലിയോ തുടങ്ങിയ എൽ.സി.യുവിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ഭാഗമായേക്കും. നിലവിൽ രജനികാന്തിനെ നായകനാക്കി കൂലി എന്ന ചിത്രം സംവിധാനം ചെയ്യുകയാണ് ലോകേഷ്.