
റിലീസായി ആദ്യ വാരങ്ങള്‍ മുതല്‍ ബോക്സ് ഓഫീസില്‍ പല റെക്കോര്‍ഡുകളും നേടിയിരുന്നു 'ലോക ചാപ്ടർ 1 ചന്ദ്ര'. സുപ്രധാനമായ മറ്റൊരു ബോക്സ് ഓഫീസ് റെക്കോര്‍ഡും ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്. 'കേരളത്തില്‍ ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷന്‍' എന്ന റെക്കോര്‍ഡ് ആണ് ലോക നേടിയത്. ഇതോടെ, ഈ വര്‍ഷം റിലീസ് ചെയ്ത മോഹന്‍ലാലിന്റെ തുടരും എന്ന ചിത്രത്തിന്റെ പേരില്‍ ഉണ്ടായിരുന്ന റെക്കോര്‍ഡ് ആണ് ലോക തകർത്തത്.
ആഗോള കളക്ഷനില്‍ നേരത്തേതന്നെ മോളിവുഡിലെ ടോപ്പര്‍ ആയിരുന്ന ചിത്രം മറ്റ് പല റെക്കോര്‍ഡുകളും പിന്നിട്ടിരുന്നു. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് ഏറ്റവും കളക്ഷന്‍ നേടുന്ന മലയാള ചിത്രം, കേരളത്തില്‍ ആദ്യമായി 50,000 ഷോകള്‍ നടത്തുന്ന മലയാള ചിത്രം, ബുക്ക് മൈ ഷോയില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ മലയാള ചിത്രം എന്നിങ്ങനെ നിരവധി നേട്ടങ്ങളാണ് ലോക സ്വന്തമാക്കിയത്.