

ന്യൂഡൽഹി: ഓസ്കാറിന് സമാനമായി ദേശീയ പുരസ്കാരങ്ങളിലും ലോബിയിങ് നടക്കുന്നുണ്ടെന്നും അവാർഡുകൾക്ക് പിന്നിൽ ധാരാളം നെറ്റ്‌വർക്കിങ് ഉൾപ്പെട്ടിട്ടുണ്ടെന്നും ഉള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടൻ പരേഷ് റാവൽ. ലോബിയിങ് ശ്രമങ്ങളുടെ ഭാഗമായി വലിയ പാർട്ടികൾ നടക്കാറുണ്ടെന്നാണ് നടൻ പറഞ്ഞത്.
പ്രശസ്ത യൂട്യൂബർ രാജ് ഷമാനിയുടെ പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് അവാർഡ് നിർണയത്തിലെ ഇടപെടലുകളെപ്പറ്റി നടൻ തുറന്ന് പറഞ്ഞത്. സംഭാഷണത്തിനിടെ, ദേശീയ അവാർഡുകളിലും ഓസ്‌കാറുകളിലും നടക്കുന്ന ലോബിയിങ് രീതികളെക്കുറിച്ച് പരേഷ് വിശദീകരിച്ചു.
1993 ല്‍ മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം നേടിയ വ്യക്തിയാണ് പരേഷ് റാവൽ. സംവിധായകരിൽ നിന്നും എഴുത്തുകാരിൽ നിന്നുമുള്ള അഭിനന്ദനമാണ് ഏതൊരു ട്രോഫിയേക്കാളും താൻ വിലമതിക്കുന്നതെന്നും നടന്‍ വ്യക്തമാക്കി.