

'വവ്വാൽ' എന്ന ചിത്രത്തിൻ്റെ നാലാമത്തെ ബോഡിങ് ആണ് ലെവിൻ സൈമൺ ജോസഫ് എന്ന യുവത്വം. ഈ ചിത്രത്തിലെ ആദ്യ മലയാളി സാന്നിധ്യവും ഇതാണ്. തീ ഒരു തരി മതി പെട്രോളാണെങ്കിൽ പടർന്നു പന്തലിക്കാൻ. ലെവിൻ സൈമന്റെ എട്ടാമത്തെ ചിത്രമാണ് വവ്വാൽ. ഇതോടെ, താരനിർണ്ണയം പൂർത്തിയാകുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.
'ഇതുവരെ കാണാത്ത,പ്രേക്ഷകർ ആഗ്രഹിക്കുന്ന 'ഒന്ന് ' അതെന്തായാലും ഇതിൽ സംഭവിക്കും' എന്ന ഉറപ്പിലാണ് എല്ലാരും ഉറ്റു നോക്കുന്നത്. 'ചിന്തകൾക്കുള്ളിൽ മറഞ്ഞിരിക്കുന്ന ആരൂഢം ഇത്തവണ മറകൾ നീക്കി പുറത്തു വരും' എന്ന് വിശ്വസിക്കാം. സിനിമയുടെ ഇതുവരെയുള്ള എല്ലാ അപ്ഡേഷനും സോഷ്യൽ മീഡിയയിലും സിനിമാ സ്നേഹികൾക്കിടയിലും വളരെയധികം ചർച്ചക്കിടയാക്കിയിട്ടുണ്ട്.
ഓൺഡിമാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷഹ്‌മോന്‍ ബി പറേലില്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ വവ്വാലിൽ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. മനോജ് എം ജെ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
സംഗീതം-ജോൺസൺ പീറ്റർ, എഡിറ്റർ-ഫാസിൽ പി ഷാമോൻ, പ്രൊഡക്ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കൽ, മേക്കപ്പ്-സന്തോഷ് വെൺപകൽ, വസ്ത്രാലങ്കാരം-ഭക്തൻ മങ്ങാട്, സ്റ്റിൽസ്-രാഹുൽ തങ്കച്ചൻ, പരസ്യകല-കോളിൻസ് ലിയോഫിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ആഷിഖ് ദിൽജിത്ത്.