
ആസിഫ് അലി നായകനായി അമല പോളും ഷറഫുദ്ദീനും പ്രധാന വേഷങ്ങളില്‍ വന്ന ചിത്രം 'ലെവല്‍ ക്രോസ്' സ്ട്രീമിങ് അവകാശം ആമസോണ്‍ പ്രൈം സ്വന്തമാക്കി. ചിത്രം റെക്കോര്‍ഡ് തുകയ്ക്കാണ് ആമസോണ്‍ ഏറ്റെടുത്തത്. ഒക്ടോബര്‍ 13 മുതല്‍ ആമസോണ്‍ പ്രൈമിലൂടെ 'ലെവല്‍ ക്രോസ്' പ്രേക്ഷകര്‍ക്ക് കാണുവാന്‍ കഴിയും. അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേഷ് പി. പിള്ള നിര്‍മ്മിച്ച് ജിത്തു ജോസഫ് അവതരിപ്പിച്ച ലെവല്‍ ക്രോസ് സംവിധാനം ചെയ്തത് ജിത്തു ജോസഫിന്റെ പ്രധാന ശിഷ്യനായ അര്‍ഫാസ് അയൂബാണ്. ചിത്രം മികച്ച പ്രതികരണത്തോടെ പ്രശംസയോടെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
ചിത്രത്തിന്റെ ക്ലാസിക് ട്രീറ്റ്മെന്റും സ്‌റ്റൈലിഷ് സമീപനവും ഇതിന് ഒരു അന്തര്‍ദേശീയ രൂപവും ഭാവവും നല്‍കുന്നു . മലയാള സിനിമ കണ്ട എക്കാലത്തെയും ബിഗ് ബഡ്ജറ്റ് മുവിയായ മോഹന്‍ലാല്‍ നായകനായ 'റാം' ചിത്രത്തിന്റെ നിര്‍മ്മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി പിള്ളയുടെ റിലീസിന് എത്തിയ ആദ്യ മലയാള സിനിമയുമാണിത്.