

ബിഗ് ബോസ് മലയാളത്തിലൂടെ ശ്രദ്ധ നേടിയ ദിൽഷ പ്രസന്നൻ പ്രധാന വേഷത്തിലെത്തിയ ‘സീ ഓഫ് ലവ്- കടലോളം സ്നേഹം’ ഒടിടിയിലെത്തി. ലെസ്ബിയൻ പ്രണയകഥ പറയുന്ന ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സായി കൃഷ്ണയാണ്.
സംവിധായിക സായി കൃഷ്ണയും ദേവകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്ന്. വിൻ റീൽസ് ഡിജിറ്റലിൻ്റെ ബാനറിൽ ജിബ്നു ചാക്കോ ജേക്കബ് ആണ് ചിത്രം നിർമിക്കുന്നത്. ദിൽഷയ്ക്കു പുറമേ മീര നായർ, കോട്ടയം രമേഷ്, സീനത്ത് എ. പി, ജിബ്നു ചാക്കോ ജേക്കബ്, ദേവകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനവേഷങ്ങളിൽ എത്തുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുനിൽ പ്രേം ആണ്. ബീന പോൾ എഡിറ്റിങും റാസാ റസാഖ് സംഗീതം, രഞ്ജിത്ത് മേലേപ്പാട് പശ്ചാത്തല സംഗീതം എന്നിവ ഒരുക്കിയിരിക്കുന്നു. കലാനിർമ്മാണം: സുരേഷ് ബാബു നന്ദന, വസ്ത്രാലങ്കാരം: സായി കൃഷ്ണ, മേക്കപ്പ്: പ്രിയ, വോയ്സ് റെക്കോർഡിസ്റ്റ്: അരുൺ & വർഗ്ഗീസ്, വോയ്സ് റീ-റെക്കോർഡിസ്റ്റ്: അനൂപ് തിലക്, കളറിസ്റ്റ്: മഹാദേവൻ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.
മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ചിത്രം ഇപ്പോൾ മനോരമ മാക്സിൽ കാണാം. ആമസോൺ പ്രൈം വീഡിയോയിലും ചിത്രം റെന്റിനു എടുക്കാവുന്നതാണ്. 99 രൂപയാണ് ചിത്രത്തിന്റെ റെന്റ്.