
നടി അന്ന രേഷ്മ രാജനെ (ലിച്ചി) കാണാനെത്തിയ യുവാവിനെ ലേഡി ബൗൺസർ മർദിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. നടിക്ക് സുരക്ഷയൊരുക്കാൻ നിന്ന ബൗൺസർമാരാണ് യുവാവിനെ തല്ലുന്നത്. യുവാവിനെ അവിടെ നിന്നും തള്ളി നീക്കിയ ശേഷം ബൗൺസര്‍മാരുടെ ഇടയിലൂടെ നടന്നുവരുന്ന നടി അന്ന രാജനെയും വിഡിയോയിൽ കാണാം.
എന്നാൽ, യുവാവിനെ മർദിക്കുന്നതിന്റെ കാരണം എന്തെന്ന് വ്യക്തമല്ല, ലേഡി ബൗൺസർമാരിൽ ഒരാൾ പിടിച്ചു മാറ്റുമ്പോൾ യുവാവിന്റെ കയ്യിലുണ്ടായിരുന്ന പൂക്കൾ തെറിച്ചു പോകുന്നുണ്ട്. നടിക്കു സ്നേഹത്തോടെ പൂക്കൾ നൽകാന്‍ വന്നതാകും അയാളെന്നും എന്തിനാണ് ഒരാളെ കാരണമില്ലാതെ മർദിക്കുന്നതെന്നുമുള്ള വിമർശനം ഉയരുന്നുണ്ട്.
വിഡിയോ വൈറലായതോടെ നിരവധിപ്പേരാണ് നടിക്കെതിരെയും സംഘാടകർക്കെതിരെയും രംഗത്തെത്തിയിട്ടുള്ളത്.