മകളോടൊപ്പം ചിത്രീകരിച്ച ഇൻസ്റ്റഗ്രാം വിഡിയോ പങ്കുവച്ച് മനോജ് കെ ജയന്‍. മകൾക്കൊപ്പമുള്ള ഔട്ടിങ്ങിന്റെ വിഡിയോയാണ് താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ‘എന്തൊരു ചേലാണ്’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് അച്ഛനും മകളും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നത്. ‘കുഞ്ഞാറ്റ എനിക്കെന്നും എന്റെ കുരുന്നാറ്റ’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. വരികളില്‍ പറയുന്നതു പോലെ എന്തൊരു ചേലാണ് വിഡിയോ കാണാൻ എന്നാണ് പ്രേക്ഷകരും പറയുന്നത്.
വെള്ളയും കറുപ്പും നിറത്തിലുള്ള സ്ട്രൈപ്പഡ് ഡ്രസ്സിൽ സ്റ്റൈലിഷായ കുഞ്ഞാറ്റയെയും വെള്ള ടീഷർട്ടും കറുപ്പ് പാന്റ്സും ധരിച്ച് ചെറുപ്പക്കാരനായ മനോജ് കെ ജയനെയും വിഡിയോയിൽ കാണാം. പോസ്റ്റിനു താഴെ നിരവധി ആരാധകരാണ് സന്തോഷം പ്രകടിപ്പിച്ചിരിക്കുന്നത്. ‘മോളുടെ ഭാഗ്യമാണ് ഈ അച്ഛന്‍’, ‘ഇങ്ങനെ ഒരു അച്ഛനെ കിട്ടിയത് ഭാഗ്യമാണ്’, തുടങ്ങിയ ഒട്ടേറെ കമന്റുകള്‍ വിഡിയോയ്ക്ക് താഴെ കാണാം. ‘അച്ഛൻ എന്താ ഇപ്പോഴും വളരാത്തത്’, ‘ചേട്ടനും അനിയത്തിയും’ തുടങ്ങി മനോജ്.കെ.ജയന്റെ സ്റ്റൈലിഷ് ലുക്കിനെക്കുറിച്ചു ആളുകൾ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.