
എറണാകുളം: എറണാകുളം ആര്‍.ടി ഓഫീസില്‍ നടന്ന ഓൺലൈൻ ലേലത്തിൽ കഴിഞ്ഞ ദിവസം നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങൾ(Online auction). ആഡംബര കാറുകള്‍ക്ക് ഇഷ്ട നമ്പറുകള്‍ ലഭിക്കാനുള്ള ലേലമാണ് കഴിഞ്ഞ ദിവസം നടന്നത്. നിവിന്‍ പോളിയും കുഞ്ചാക്കോ ബോബനും ഡിജി സീരിസില്‍ ഇഷ്ട നമ്പര്‍ സ്വന്തമാക്കാനുള്ള ലേലത്തിൽ പങ്കെടുത്തിരുന്നു.
വാശിയേറിയ ഈ മത്സരത്തിൽ കുഞ്ചാക്കോ ബോബന്‍ KL 07 DG 0459 നമ്പറിന് വേണ്ടിയാണ് ലേലത്തിൽ പങ്കെടുത്തത്. നിവിന്‍ പോളി KL 07 DG 0011നമ്പറിന് വേണ്ടിയാണ് ലേലത്തിൽ പങ്കെടുത്തത്. എന്നാൽ 20,000 രൂപ വിളിച്ച് ഓണ്‍ലൈനായി നടന്ന ലേലത്തില്‍ കുഞ്ചാക്കോ ബോബന്‍ തന്റെ ഇഷ്ട്ട നമ്പർ സ്വന്തമാക്കി. തന്റേത് ഫാന്‍സി നമ്പര്‍ ആയതിനാല്‍ നിവിന്‍ പോളി 2.34 ലക്ഷം രൂപ വരെ വിളിച്ച് ലേലത്തിൽ നിന്നും പിന്മാറി. നിവിൻ പോളിയുടെ ഇഷ്ട്ട നമ്പർ ഒരു സ്വകാര്യ കമ്പനി 2.95 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കുകയായിരുന്നു.