കുഞ്ചാക്കോ ബോബൻ-രതീഷ് ബാലകൃഷ്ണപ്പൊതുവാൾ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തിൽ', ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി | Oru Duruha Sahacharyathil

ദുരുഹതയും സസ്പെൻസും, ഉദ്യേഗവുമൊക്കെ നിറഞ്ഞ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറലാണ്
Oru Duruha Sahacharyathil
Published on

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണപ്പൊതുവാൾ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'ഒരു ദുരൂഹ സാഹചര്യത്തിൽ' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഇരു വശത്തും തോക്കുധാരികളായി കുഞ്ചാക്കോ ബോബനും ചിദംബരവും, മുകളിലും നടുവിലുമായി റംമ്പാൻ എന്ന പേരുമായി പ്രശസ്തിയാർജിച്ച സജിൻ ഗോപു, പിന്നെ ദിലീഷ് പോത്തനുമാണ് പോസ്റ്ററിൽ ഉള്ളത്.

പോസ്റ്റർ നൽകുന്ന ദുരുഹതയും സസ്പെൻസും, ഉദ്യേഗവുമൊക്കെ ആരെയും ആകർഷിക്കും. ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ നിന്നും വലിയ പ്രതികരണങ്ങളാണ് ഈ പോസ്റ്ററിന് ലഭിക്കുന്നത്. തൻ്റെ അഭിനയ ജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ അവസരമുണ്ടാക്കിയ 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിനുശേഷം രതീഷ് ബാലകൃഷ്ണപ്പൊതുവാളിൻ്റെ ഈ ചിത്രത്തിലേയും നായകൻ കുഞ്ചാക്കോ ബോബനാണ്.

ഏറെവിജയം നേടിയ ഓഫീസർ ഓൺ ഡ്യൂട്ടിയിലൂടെ ആക്ഷൻ ഹീറോയുടെ കുപ്പായവും ഭദ്രമാക്കിക്കൊണ്ടാണ് കുഞ്ചാക്കോ ബോബൻ ഇപ്പോൾ ദുരൂഹ സാഹചര്യത്തിൽ എന്ന ചിത്രത്തിലെത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം മൂലം കാമിനിമൂലം, ന്നാ താൻ കേസ് കൊട്, സുരേശൻ്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയ കഥ എന്നിവയാണ് രതീഷ് ബാലകൃഷ്ണപ്പൊതുവാളിൻ്റെ ചിത്രങ്ങൾ.

മദനോത്സവം എന്ന ചിത്രം രതീഷ് ബാലകൃഷ്ണപ്പൊതുവാളിൻ്റെ തിരക്കഥയിൽ അദ്ദേഹത്തിൻ്റെ സഹായിയായിരുന്ന സുധീഷ് ഒരുക്കിയ ചിത്രമാണ്. എല്ലാ ചിത്രങ്ങളും വ്യത്യസ്ഥമാർന്ന പ്രമേയത്തിലൂടെയും, അവതരണത്തിലെ പുതുമ കൊണ്ടും പ്രേഷകർക്കിടയിൽ ഏറെ സ്വീകാര്യത കൈവന്നവയാണ്. ഇപ്പോൾ പ്രദർശന സജ്ജമായി വരുന്ന ഒരു ദുരൂഹ സാഹചര്യത്തിൽ എന്ന ചിത്രത്തിലൂടെ വ്യക്തമാകുന്നത് ഇത് ഒരു ത്രില്ലർ ജോണറിലുള്ള ചിത്രമാണെന്നാണ്.

വയനാടിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം ഒളിപ്പിച്ചു വച്ചിരിക്കുന്നതെന്തൊക്കെയാണ്.? വയനാടൻ കാടുകൾ സംഘർഷഭരിതമാകുന്നോ? രതീഷ് ബാലകൃഷ്ണപ്പൊതുവാളിൻ്റെ ആദ്യ ത്രില്ലർ മൂവിയായ ദുരൂഹ സാഹചര്യത്തിൽ എന്ന ചിത്രത്തിലൂടെ ഉത്തരം കിട്ടുമെന്നു പ്രതീക്ഷിക്കാം. വലിയ മുതൽ മുടക്കിൽ നൂതനമായ സാങ്കേതിക മികവോടെ അവതരിപ്പിക്കുന്ന ഈ ചിത്രം മാജിക്ക് ഫ്രെയിംസ് & ഉദയാ പിക് ച്ചേർസ്പിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും, കുഞ്ചാക്കോ ബോബനും ചേർന്നാണ് നിർമ്മിക്കുന്നത്.

സുധീഷ്, രാജേഷ് മാധവൻ, ശരണ്യ, ദിവ്യ വിശ്വനാഥ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഡോൺ വിൻസൻ്റിൻ്റെതാണു സംഗീതം. ഛായാഗ്രഹണം – അർജുൻ സേതു, എഡിറ്റിംഗ്-മനോജ് കണ്ണോത്ത്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസേർസ് – സന്തോഷ് കൃഷ്ണൻ, നവീൻ പി. തോമസ്. പ്രൊജക്റ്റ് ഹെഡ് – അഖിൽ യശോധരൻ. ഡിസ്ട്രിബ്യൂഷൻ ഹെഡ് – ബബിൻ ബാബു’

ആർട്ട് – ഇന്ദുലാൽ കവീദ്. മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യാം – ഡിസൈൻ- മെൽവി ജെ. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. മാജിക്ക് ഫ്രെയിം റിലീസ്. വാഴൂർ ജോസ്.

Related Stories

No stories found.
Times Kerala
timeskerala.com