

ഊന്നുവടിയുമായി വന്ദേഭാരതിൽ വന്നിറങ്ങിയ കുഞ്ചാക്കോ ബോബന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. കാലിന് പരുക്കേറ്റ നിലയിൽ വേച്ചു നടക്കുന്ന കുഞ്ചാക്കോ ബോബനെ വിഡിയോയിൽ കാണാം. കണങ്കാലിൽ കെട്ടുമുണ്ട്. കണ്ണൂരിൽ ജ്വല്ലറിയുടെ ഉദ്ഘാടനത്തിനായി വന്ദേഭാരതിൽ വന്നിറങ്ങിയതായിരുന്നു താരം.
വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ കുഞ്ചാക്കോ ബോബന് എന്ത് പറ്റിയതാണെന്ന് ആരാധകർ ചോദിക്കുന്നു. കാലിന് എങ്ങനെയാണ് പരുക്കേറ്റതെന്നും ആരാധകർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം, ബാഡ്മിന്റൺ കളിക്കുന്നതിനിടെ താരത്തിന്റെ കാലിന് പരുക്കേറ്റതാണെന്നാണ് വിവരം.
2025 ൽ പുറത്തിറങ്ങിയ ‘ഓഫിസർ ഓൺ ഡ്യൂട്ടി’യിലാണ് കുഞ്ചാക്കോ ബോബൻ അവസാനമായി വേഷമിട്ടത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘പാട്രിയറ്റ്’ എന്ന ചിത്രത്തിലാണ് ചാക്കോച്ചൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.