

മഹേഷ് ബാബു- എസ്.എസ് രാജമൗലി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ പൃഥ്വിരാജ് സുകുമാരന്റെ ഫസ്റ്റ്ലുക്ക് പുറത്ത്. കുംഭ എന്ന നെഗറ്റീവ് കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. ഒരു റോബട്ടിക് വീൽ ചെയറിൽ ഇരിക്കുന്ന പൃഥ്വിയെ പോസ്റ്ററിൽ കാണാം. ഭ്രാന്തനായ ശാസ്ത്രജ്ഞനാണ് കുംഭ എന്ന് റിപോർട്ടുകൾ പറയുന്നു. (Kumbha First Look Poster)
താൻ ഇത് വരെ അവതരിപ്പിച്ചതിൽ ഏറ്റവും സങ്കീർണമായ കഥാപാത്രമാണ് കുംഭ എന്നും പറഞ്ഞാണ് പൃഥ്വിരാജ് ഫസ്റ്റ് ലുക്ക് പോസ്റ്റർ ഷെയർ ചെയുന്നത്. എന്റെ പരിമിതികളെ നിരന്തരം പരീക്ഷിക്കുന്ന ഒരു ലോകം ഒരുക്കിയ രാജമൗലി സാറിന് നന്ദി എന്നും പോസ്റ്റിൽ പൃഥ്വിരാജ് കുറിച്ചു.