DGP : 'തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എന്നെ തേജോവധം ചെയ്യാനാണ് ശ്രമം': മെമ്മറി കാർഡ് വിവാദത്തിൽ DGPക്ക് പരാതി നൽകി കുക്കു പരമേശ്വരൻ

പൊന്നമ്മ ബാബു, ഉഷാ ഹസീന തുടങ്ങിയ അംഗങ്ങൾക്കെതിരെയാണ് പരാതി.
Kukku Parameswaran's complaint to DGP
Published on

കൊച്ചി : മെമ്മറി കാർഡ് വിവാദത്തിൽ അമ്മയിലുൾപ്പെടെ തനിക്കെതിരെ കൂടുതൽ പേർ രംഗത്തെത്തിയ സാഹചര്യത്തിൽ നടപടി സ്വീകരിച്ച് കുക്കു പരമേശ്വരൻ. അവർ ഡി ജി പിക്ക് പരാതി നൽകി. (Kukku Parameswaran's complaint to DGP)

മെമ്മറി കാർഡുമായി തനിക്ക് ഒരു ബന്ധവുമില്ല എന്നാണ് അവർ പറയുന്നത്. അനാവശ്യമായി തൻ്റെ പേര് വലിച്ചിഴയ്ക്കുന്നുവെന്നും, കടുത്ത സൈബർ ആക്രമണം നേരിടുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.

പൊന്നമ്മ ബാബു, ഉഷാ ഹസീന തുടങ്ങിയ അംഗങ്ങൾക്കെതിരെയാണ് പരാതി. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തന്നെ തേജോവധം ചെയ്യാനാണ് ശ്രമം എന്നും അവർ കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com