തൃശൂർ : ബി ജെ പി നേതാവും നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ കാണാനില്ല എന്ന് പോലീസിൽ പരാതി നൽകി കെ എസ് യു. (KSU files complaint about Suresh Gopi being missing )
തൃശൂർ മണ്ഡലത്തിൽ അദ്ദേഹത്തെ കാണാനില്ല എന്നാണ് കെ എസ് യു തൃശൂർ ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂർ ഈസ്റ്റ് പോലീസിൽ നൽകിയിരിക്കുന്ന പരാതി. കന്യാസ്ത്രീകളുടെ അറസ്റ്റിന് ശേഷമാണ് കാണാതായതെന്നാണ് പരാമർശം.
തിരോധാനത്തിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.