ഹൃതിക് റോഷൻ–ജൂനിയർ എൻടിആർ എന്നിവരുടെ ആക്‌ഷൻ മാസ് പ്രകടനത്തിനൊപ്പം വാര്‍ 2 ടീസറിൽ ആസ്വാദകരെ ഞെട്ടിച്ച താരമാണ് കിയാര അഡ്വാനി. അതീവ ഗ്ലാമറസ്സ് ആയി ബിക്കിനി ലുക്കിൽ പ്രത്യക്ഷപ്പെടുന്ന നടിയുടെ എൻട്രി അപ്രതീക്ഷിതമായിരുന്നു.
ആദ്യമായാണ് ബിക്കിനി ലുക്കിൽ കിയാര ഒരു സിനിമയിലെത്തുന്നത്. നേരത്തെ ഷാറുഖാന്റെ പഠാനിൽ ബിക്കിനി അണിഞ്ഞെത്തിയ ദീപിക പദുക്കോണിന്റെ ലുക്കിനൊപ്പം തന്നെ കിയാരയുടെ ലുക്കിനെയും ആളുകൾ പ്രശംസിക്കുന്നുണ്ട്.
‘‘ആദ്യ യാഷ് രാജ് ചിത്രം, ആദ്യ ആക്‌ഷൻ ചിത്രം, ഈ സൂപ്പർ നായകന്മാർക്കൊപ്പം ആദ്യ സിനിമ, അയാൻ മുഖർജിക്കൊപ്പം ആദ്യമായി ഒന്നിക്കുന്നു. പിന്നെ തീർച്ചയായും എന്റെ ആദ്യ ബിക്കിനി ഷോട്ട്.’’ - സിനിമയുടെ ടീസർ പങ്കുവച്ച് കിയാര കുറിച്ചു.
ജൂനിയർ എൻടിആറിന്റെ ബോളിവുഡ് എൻട്രി കൂടിയാണ് വാർ 2. പഠാൻ ഒരുക്കിയ സിദ്ധാർഥ് ആനന്ദിന്റെ സംവിധാനത്തിൽ എത്തിയ 'വാർ', 2019 ലെ ഏറ്റവും വലിയ കലക്‌ഷൻ നേടിയ ചിത്രം കൂടിയായിരുന്നു. മേജർ കബീർ എന്ന 'റോ ഏജന്റ്' ആയിരുന്നു ചിത്രത്തിൽ ഹൃത്വിക്. എന്നാൽ സീക്വൽ സംവിധാനം ചെയ്യുക അയൻ മുഖർജി ആണ്. കിയാര അഡ്വാനിയാണ് നായിക. തിരക്കഥ ശ്രീധർ രാഘവൻ. ഛായാഗ്രഹണംം ബെഞ്ചമിൻ ജാസ്പെർ എസിഎസ്. സംഗീതം പ്രീതം.