പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജി വയ്ക്കാത്തത് ഉപതെരഞ്ഞെടുപ്പ് വന്നാൽ പാലക്കാട് ബി ജെ പി ജയിക്കും എന്നുള്ളത് കൊണ്ടാണെന്ന് പറഞ്ഞ് ബിജെപി തമിഴ്നാട് വെെസ് പ്രസിഡന്‍റ് ഖുശ്ബു. (Khushbu Sundar against Rahul Mamkootathil MLA )
രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് പറഞ്ഞ് കോൺഗ്രസ് ജനങ്ങളെ പറ്റിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തത് കൊണ്ട് ലാഭമില്ല എന്നും, സ്ത്രീകളോട് അക്രമം കാണിക്കുന്നവർ പൊതുപദവിയിൽ ഇരിക്കാൻ പാടില്ലെന്നും അവർ വ്യക്തമാക്കി.
നടി പാലക്കാട് ഗണേശോത്സവ സമിതിയിൽ നിമജ്ജന മഹാശോഭായാത്രയുടെ സംഗമം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.