

അർജുൻ അശോകൻ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ധ്രുവൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'ഖജുരാഹോ ഡ്രീംസ്' എന്ന സിനിമയുടെ ഔദ്യോഗിക ടീസർ പുറത്ത്. ഡിസംബർ അഞ്ചിനാണ് ചിത്രം റിലീസിനെത്തുന്നത്. ഗുഡ് ലൈൻ പ്രൊഡക്ഷൻസിൻറെ ബാനറിൽ എം.കെ. നാസർ നിർമിച്ച് മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ തിരക്കഥയൊരുക്കുന്നത് സേതുവാണ്. ഗുഡ് ലൈൻ പ്രൊഡക്ഷൻസ് വഴി ആശിർവാദ് റിലീസ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
യൂത്തിനെ ആകർഷിക്കുന്ന സംഭാഷണങ്ങളും ദൃശ്യങ്ങളും സംഭവവികാസങ്ങളുമായാണ് ചിത്രമെത്തുന്നത്. പുരാതന ചുവർ ചിത്രങ്ങൾ നിറഞ്ഞ ക്ഷേത്ര നഗരമായി പേരുകേട്ട ഖജുരാഹോയിലേക്കുള്ള ഏതാനും സുഹൃത്തുക്കളുടെ യാത്രയും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഏറെ നാളുകൾക്ക് ശേഷം മലയാളത്തിലെത്തുന്ന റോഡ് മൂവി ഴോണറിൽ യുവതയുടെ പുതുലോകമാണ് ചിത്രം തുറന്നുകാണിക്കുന്നത്.
അർജുൻ അശോകൻ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി എന്നിവർക്കൊപ്പം അതിഥി രവി, ചന്തുനാഥ്, ജോണി ആൻറണി, സോഹൻ സീനുലാൽ, സാദിഖ്, വർഷാ വിശ്വനാഥ്, നൈന സർവാർ, അമേയ മാത്യു, രക്ഷ രാജ്, നസീർ ഖാൻ, അശോക് എന്നിവരും ചിത്രത്തിലുണ്ട്. സരിഗമയാണ് മ്യൂസിക് പാർട്നർ. 'ശിലയൊരു ദേവിയായ്..' എന്ന് തുടങ്ങുന്ന ഗോപിസുന്ദർ ഈണമിട്ട് അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനം ഇതിനകം മികച്ച പ്രതികരണങ്ങളാണ് നേടിയത്.
ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീപ് നായരാണ് നിർവഹിച്ചിരിക്കുന്നത്. ഗാനരചന: ഹരിനാരായണൻ, എഡിറ്റിംഗ്: ലിജോ പോൾ, കോസ്റ്റ്യൂം ഡിസൈനർ: അരുൺ മനോഹർ, പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ്, പ്രൊജക്ട് ഡിസൈനർ: ബാദുഷ എൻ.എം, മേക്കപ്പ്: സജി കട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ: സിൻജോ ഒറ്റത്തെക്കൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ചാക്കോ കാഞ്ഞൂപ്പറമ്പൻ, ഫിനാൻസ് കൺട്രോളർ: സന്തോഷ് കരമന, സൗണ്ട് ഡിസൈൻ: അരുൺ രാമവർമ്മ, സൗണ്ട് മിക്സിങ്: ജിജു ടി ബ്രൂസ്, ഡിജിറ്റൽ മാർക്കറ്റിങ്: അനൂപ് സുന്ദരൻ, സ്റ്റിൽസ്: ശ്രീജിത്ത് ചെട്ടിപ്പടി, ഡിസൈൻസ്: ആൻറണി സ്റ്റീഫൻ, പിആർഒ: വാഴൂർ ജോസ്, പിആർ ആൻഡ് മാർക്കറ്റിങ് ആതിര ദിൽജിത്ത്.