Mohanlal : 'എനിക്ക് ഈ അവാർഡ് ലഭിക്കുമ്പോൾ ഇതു പോലെയുള്ള ആഘോഷങ്ങളോ, ആദരവ് പ്രകടിപ്പിക്കലോ ഉണ്ടായിരുന്നില്ല': അടൂർ ഗോപാലകൃഷ്ണൻ, മറുപടിയുമായി മോഹൻലാൽ

ഇപ്പോള്‍ നമ്മുടെ സർക്കാരും മുഖ്യമന്ത്രിയും പ്രത്യേകം താത്പര്യമെടുത്താണ് അദ്ദേഹത്തിനെ ആദരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Mohanlal : 'എനിക്ക് ഈ അവാർഡ് ലഭിക്കുമ്പോൾ ഇതു പോലെയുള്ള ആഘോഷങ്ങളോ, ആദരവ് പ്രകടിപ്പിക്കലോ ഉണ്ടായിരുന്നില്ല': അടൂർ ഗോപാലകൃഷ്ണൻ, മറുപടിയുമായി മോഹൻലാൽ
Published on

തിരുവനന്തപുരം : മലയാളത്തിൻ്റെ പ്രിയപ്പെട്ട നടൻ മോഹൻലാൽ ഇന്നലെ ദാദാസാഹേബ് പുരസ്ക്കാരം നേടിയതിന് സർക്കാരിന്റെ ആദരവ് ഏറ്റുവാങ്ങി. സെൻട്രൽ സ്റ്റേഡിയത്തിലാണ് ചടങ്ങ് നടന്നത്. അദ്ദേഹത്തെ കാണാനായി അടൂർ ഗോപാലകൃഷ്ണനും എത്തിയിരുന്നു. (Kerala government felicitates actor Mohanlal)

അടൂരിന്റെ വാക്കുകൾ ഏറെ ശ്രദ്ധേയമായി.എ നിക്ക് ഈ അവാർഡ് ലഭിക്കുമ്പോൾ ഇതു പോലെയുള്ള ആഘോഷങ്ങളോ, ആദരവ് പ്രകടിപ്പിക്കലോ ഉണ്ടായിരുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോള്‍ നമ്മുടെ സർക്കാരും മുഖ്യമന്ത്രിയും പ്രത്യേകം താത്പര്യമെടുത്താണ് അദ്ദേഹത്തിനെ ആദരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിന് മോഹൻലാൽ നൽകിയ മറുപടിയും ശ്രദ്ധേയമായി. "എന്നെക്കുറിച്ച് ആദ്യമായി നല്ലത് പറഞ്ഞ.. അല്ല ഞങ്ങള്‍ ഒരുപാട് വേദികളില്‍ ഒരുമിച്ച് ഇരുന്നിട്ടുണ്ട്...എന്നെപ്പറ്റി സംസാരിച്ച അടൂർ ഗോപാലകൃഷ്ണൻ സാറിനോടും മറ്റെല്ലാവരോടും ഉള്ള നന്ദി ഞാൻ അറിയിക്കുന്നു." എന്നാണ് അദ്ദേഹം പറഞ്ഞത്.

Related Stories

No stories found.
Times Kerala
timeskerala.com