കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പ്; ബി. രാകേഷ് പ്രസിഡന്റ്, ലിസ്റ്റിൻ സ്റ്റീഫൻ സെക്രട്ടറി | KFPA Election

വിനയനും, എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്ര തോമസും പരാജയപ്പെട്ടു
KFPA
Published on

കൊച്ചി: കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹി തിരഞ്ഞെടുപ്പിൽ ലിസ്റ്റിൻ സ്റ്റീഫനും ബി. രാകേഷിനും വിജയം. പ്രസിഡന്റായി രാകേഷും സെക്രട്ടറിയായി ലിസ്റ്റിൻ സ്റ്റീഫനും തിരഞ്ഞെടുക്കപ്പെട്ടു. വിനയൻ, കല്ലിയൂർ ശശി എന്നിവരെ പരാജയപ്പെടുത്തിയാണ് ലിസ്റ്റിന്റെ വിജയം. അതേസമയം, സജി നന്ത്യാട്ടിനെയാണ് രാകേഷ് പരാജയപ്പെടുത്തിയത്.

മഹാസുബൈർ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടു. സോഫിയ പോളും സന്ദീപ് സേനനും വൈസ് പ്രസിഡന്റുമാരായും ആൽവിൻ ആന്റണിയും എം.എം. ഹംസയും ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു. അതേസമയം, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്ര തോമസ് പരാജയപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com